ആന്ധ്രപ്രദേശിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ്
text_fieldsഹൈദരാബാദ്: സ്കൂളുകൾ തുറന്ന് മൂന്ന് ദിവസം പിന്നിട്ടതിന് പിന്നാലെ ആന്ധ്രപ്രദേശിൽ 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ്. നവംബർ രണ്ടിനാണ് ആന്ധ്രയിലെ സർക്കാർ സ്കൂളുകളും കോളജുകളും തുറന്നത്. സ്കൂളുകളിൽ ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾ മാത്രമാണ് എത്തിയത്.
ആന്ധ്രപ്രദേശിൽ ഒമ്പത്, 10 ക്ലാസുകളിൽ 9.75 ലക്ഷം വിദ്യാർഥികളാണുള്ളത്. ഇതിൽ 3.93 ലക്ഷം പേരാണ് ഹാജരായത്. 1.11 ലക്ഷം അധ്യാപകരിൽ 99,000 പേരും എത്തി. ഇതിലാണ് 262 വിദ്യാർഥികൾക്കും 160 അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമല്ല ആന്ധ്രയിലുള്ളതെന്ന് അധികൃതർ പ്രതികരിച്ചു.
സ്കൂളിലെത്തിയ വിദ്യാർഥികളുടെ എണ്ണവുമായി താരതമ്യം ചെയ്യുേമ്പാൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സ്കുൾ വിദ്യാഭ്യാസ കമ്മീഷണർ വി.ചിന്ന വീരഭദ്രുഡു പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് അധ്യയനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.