ഡൽഹിയിൽ 500 തീവണ്ടി കോച്ചുകളിൽ കിടക്ക സൗകര്യം ഒരുക്കും
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് കിടക്ക സൗകര്യം ഒരുക്കുന്നതിനായി 500 തീവണ്ടി കോച്ചുകൾ കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് രോഗികള്‍ക്കുള്ള കിടക്കകളുടെ കുറവ് പരിഹരിക്കുന്നതിനാണിത്. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനായി കേന്ദ്രസർക്കാർ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമിത്ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലും ചർച്ചയിൽ പെങ്കടുത്തു.
രോഗികൾക്കായി കൂടുതൽ കിടക്ക സൗകര്യം ഏർപ്പെടുത്തൽ, പരിശോധനകളുടെ എണ്ണം വർധിപ്പിക്കൽ, ആരോഗ്യ മേഖല മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് ചർച്ചചെയ്തത്. ഡൽഹിയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കോവിഡ് രോഗികളെ ചികിത്സിക്കാൻ സൗകര്യമൊരുക്കണമെന്നും സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് ഏകീകരിക്കാ കമ്മിറ്റിയെ രൂപീകരിക്കണമെന്നും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ അടിയന്തരമായി ഒരാഴ്ചക്കുള്ളിൽ 20,000 കിടക്ക സൗകര്യം ഒരുക്കും. ഹോട്ടലുകളും ഓഡിറ്റോറിയങ്ങളിലുമായി 11,000 കിടക്കകളും 4,000 കിടക്ക സൗകര്യം 40 ഹോട്ടലുകളിലും 5,000 കിടക്കകൾ നഴ്സിങ് ഹോമുകളിലും ഒരുക്കും.
കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ സുപ്രീംകോടതി ആം ആദ്മി പാർട്ടി സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കോവിഡ് േരാഗികളെ മൃഗങ്ങളെ പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നും സ്ഥിതി ഭീകരവും ദയനീയവുമാണെന്നും സുപ്രീംകോടതി വിമർശിച്ചിരുന്നു. ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 39,000 ആയി ഉയർന്നിരുന്നു. കോവിഡ് പരിശോധനകളുടെ എണ്ണം കുറവായതിലും സുപ്രീംകോടതി വിമർശനം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.