'സമൂഹവ്യാപനം ചില ജില്ലകളിൽ മാത്രം, രാജ്യവ്യാപക സമൂഹവ്യാപനമില്ല' -ഹർഷവർധൻ
text_fieldsന്യൂഡൽഹി: ചില ജില്ലകളിൽ കോവിഡിെൻറ സമൂഹവ്യാപനം നടക്കുന്നതായി കേന്ദ്രമന്ത്രി ഹർഷ വർധൻ. എന്നാൽ രാജ്യവ്യാപകമായി ഇപ്പോൾ സമൂഹവ്യാപനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ചകളിലെ സൺഡെ സംവാദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ സമൂഹവ്യാപനം നടക്കുന്നതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞിരുന്നു. മമത ബാനർജിയുടെ അഭിപ്രായം ശരിവെച്ച അദ്ദേഹം ജനസാന്ദ്രത ഏറിയ പ്രദേശങ്ങളിൽ സമൂഹവ്യാപന സാധ്യത കൂടുമെന്നും ചില സംസഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ സമൂഹവ്യാപനം നടക്കുന്നതായും പറഞ്ഞു.
കേന്ദ്രം സമൂഹവ്യാപന സാധ്യത തള്ളിക്കളഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം നടന്നതായി സ്ഥിരീകരിച്ചിരുന്നു. ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ അസമിലും സമൂഹവ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് നാലുഘട്ടത്തിലാണ് കോവിഡ് ബാധ. ആദ്യഘട്ടത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്കായിരുന്നു. രണ്ടാംഘട്ടത്തിൽ വിദേശയാത്ര നടത്താത്തവർക്ക് പ്രാദേശിക വ്യാപനത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. മൂന്നാംഘട്ടത്തിൽ കോവിഡ് ബാധയുടെ ഉത്ഭവം മനസിലാക്കാൻ സാധിക്കാതെ വന്നു, ഇത് സമൂഹവ്യാപനമായി കണക്കാക്കുന്നു. നാലാംഘട്ടം മഹാമാരിയുടേതാണ്. ആർക്കും എങ്ങനെ വേണമെങ്കിലും രോഗം ബാധിക്കാം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും സമൂഹവ്യാപന ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.