ധാരാവിയിൽ കോവിഡ് മരണം നാലായി
text_fieldsമുംബൈ: കോവിഡ് ബാധിച്ച് ധാരാവിയിൽ ശനിയാഴ്ച ഒരാൾ കൂടി മരിച്ചതോടെ മേഖലയിൽ സർക ്കാർ നിയന്ത്രണം കടുപ്പിച്ചു. വീടുവീടാന്തരം വൈദ്യ പരിശോധനയും ഉൗർജിതമാക്കി. ധാരാവി യിൽ നാലാമത്തെ മരണമാണിത്.
ഇതുവരെ പ്രദേശത്ത് 22 രോഗികളാണുള്ളത്. രോഗം കണ്ടെത്തി യ പ്രദേശങ്ങൾ പൂർണമായി അടച്ച് വ്യാപനം തടയാനാണ് ശ്രമം. ശനിയാഴ്ച വൊഖർഡ് ആശുപത്രിയലെ രണ്ട് മലയാളി നഴ്സുമാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 61 ആയി.
രോഗം പെരുകുന്ന സാഹചര്യത്തിൽ ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടാൻ മഹാരാഷ്ട്ര തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോൺഫറൻസിന് ശേഷമാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ലോക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചത്. ചിലയിടങ്ങളിൽ ൽ ഇളവ് നൽകുമെന്നും ഗുരുതരമായ മേഖലകളിൽ നിയന്ത്രണം കടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 1,666 പേർക്ക് രോഗം ബാധിച്ചു. 110 പേർ മരിച്ചു. മുംബൈയിൽ മാത്രം ഇതുവരെ 65 പേർ മരിച്ചു. ഇതിനിടയിൽ അകോളയിലെ ആശുപത്രിയിൽ കോവിഡ് ബാധയെ തുടർന്ന് അസം സ്വ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.