ഡൽഹിയിൽ അഞ്ച് ആളുകളിൽ കൂടുതൽ സംഘം ചേരരുത്; ഉത്തരവുമായി പൊലീസ്
text_fieldsന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധയുടെ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളുമായി ഡൽഹി പൊലീസ്. 1978ലെ ഡൽഹി പൊലീസ് ആക്ട് സെക്ഷൻ 35 പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിർദേശങ്ങൾക്ക് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
വിനോദ പരിപാടികൾക്കായി വീടിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കണം, ഹാളുകളിലോ പൊതുസ്ഥലത്തോ അഞ്ച് പേരിൽ കൂടുതൽ ആളുകൾ പ്രതിഷേധം, ധർണ, റാലി അടക്കമുള്ള പരിപാടികൾക്കായി സംഘം ചേരരുത്, പൊതുപരിപാടികളിൽ അഞ്ചിലധികം പേർ പങ്കെടുക്കരുത്, ബസ്, മെട്രോ, ഗ്രാമീൺ സേവാസ്, മാക്സി കാബ്, ഇക്കോ ഫ്രണ്ട് ലി സേവാസ് എന്നിവ എല്ലാ ദിവസവും അണുവിമുക്തമാക്കണം -എന്നിവയാണ് നിർദേശങ്ങൾ.
കർശന നിർദേശങ്ങൾ മാർച്ച് 31 വരെ പാലിക്കണമെന്നും ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീവാസ്തവ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
അതേസമയം, ഡൽഹി പൊലീസിന്‍റെ പുതിയ നിർദേശങ്ങൾ ശഹീൻബാഗിൽ നടക്കുന്ന സി.എ.എ വിരുദ്ധ സമരത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, എല്ലാ മുൻകരുതൽ നടപടികളും പാലിച്ച് പ്രതിഷേധ പരിപാടികൾ തുടരുമെന്ന് ശഹീൻബാഗ് പ്രതിഷേധക്കാർ വ്യക്തമാക്കി.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.