കോവിഡിനിടെ ഡൽഹി പൊലീസ് അതിക്രമം അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രിക്ക് കത്ത്
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ ഇടയിൽ സാമൂഹിക പ്രവർത്തകരെയും വിദ്യാർഥി നേതാക്കളെയും അന്യായമായി അറസ്റ്റ് ച െയ്യുകയും ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ഡൽഹി പൊലീസിെൻറ നടപടിയിൽ മുസ്ലിം സംഘടനകളും പൗരസമൂഹ പ്രതിനിധികളും ആശങ്ക രേഖപ്പെടുത്തി.
രാജ്യത്തിെൻറ ശ്രദ്ധമുഴുവൻ ലോക്ഡൗണിലേക്കും മഹാ മാരിയിലേക്കും തിരിഞ്ഞ സമയത്ത് ഡൽഹി പൊലീസ് നടത്തുന്ന ഇത്തരം നടപടികൾ വിലക്കണമെന്ന് പ്രതിനിധികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിേഷധിച്ചവരെ പ്രത്യേകം ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
കൂടാതെ, ഡൽഹി വർഗീയ ആക്രമണങ്ങളുമായി ബന്ധപ്പെടുത്തി, ഏറെ ആദരിക്കപ്പെടുന്ന സാമൂഹിക പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ സംഭവവുമുണ്ടായി. കോടതികൾ ഭാഗികമായി മാത്രം പ്രവർത്തിക്കുന്ന സമയത്ത് നടത്തുന്ന ഈ ഭയപ്പെടുത്തൽ ദുരുപദിഷ്ടമാണ്. ഇങ്ങനെ നടപടി എടുക്കപ്പെട്ടവർക്ക് നിയമസഹായം പൂർണമായി ലഭിക്കാത്ത ഇന്നത്തെ സാഹചര്യത്തിൽ ദുരുദ്ദേശ്യ നടപടി അവസാനിപ്പിക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.
ഡോ. സഫറുൽ ഇസ്ലാം ഖാൻ (ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ), രവി നായർ (പ്രസിഡൻറ്, എസ്.എ.എച്ച്.ആർ.ഡി.സി), നവെയ്ദ് ഹാമിദ് (പ്രസിഡൻറ്, എ.ഐ.എം.എം.എം), സയ്യിദ് സആദത്തുല്ല ഹുൈസനി (അമീർ, ജമാഅത്തെ ഇസ്ലാമി), മൗലാന തൗഖീർ റാസ (പ്രസിഡൻറ്, മില്ലി ഇത്തിഹാദ്), സിറാജ് സേട്ട് (ഐ.യു.എം.എൽ), ഉദിത് രാജ് (മുൻ എം.പി), ഉസ്മ നഹീദ് (ഐ.ഐ.ഡബ്ല്യു.എ), മുഹമ്മദ് സുലൈമാൻ (പ്രസിഡൻറ്, ഐ.എൻ.എൽ), എസ്.ക്യൂ.ആർ ഇല്യാസ് (പ്രസിഡൻറ്, വെൽഫെയർ പാർട്ടി), അംബരീഷ് റോയ് (വിവരാവകാശ പ്രവർത്തകൻ) തുടങ്ങി നിരവധി പേർ കത്തിൽ ഒപ്പുെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.