മകൻെറ വിവാഹത്തിൽ പെങ്കടുത്ത 113 പേർക്ക് കോവിഡ് സ്ഥീരീകരിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്
text_fieldsപാറ്റ്ന: കോവിഡ് ബാധിച്ച് വരൻ മരിക്കുകയും വിവാഹത്തിൽ പെങ്കടുത്ത 113 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു. വരൻ അനിൽകുമാറിൻെറ പിതാവ് അംബിക ചൗധരിക്കെതിരെയാണ് കേസെടുത്തത്. ബിഹാർ പാറ്റ്നയിലെ ദീഹ്പാലി ഗ്രാമത്തിൽ ജൂൺ 15നായിരുന്നു സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ വിവാഹം.
ഹരിയാനയിലെ ഗുരുഗ്രാമിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു അനിൽകുമാർ. വിവാഹത്തിനായി മേയ് 12ന് വാടകക്കെടുത്ത കാറിൽ നാട്ടിലെത്തുകയായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടുദിവസത്തിന് ശേഷം 30കാരനായ വരൻെറ ആരോഗ്യനില വഷളാകുകയും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു. ജില്ല ഭരണകൂടത്തെ അറിയിക്കുന്നതിന് മുന്നേ അനിൽകുമാറിൻെറ സംസ്കാരം നടത്തുകയും ചെയ്തു. വധുവിന് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.
വരന് കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് മനസിലാക്കിയ ജില്ല ഭരണകൂടം വിവാഹത്തിനെത്തിയവരെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. 360 ഓളം പേരെ പരിശോധിച്ചതിൽ 113 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഇതേ തുടർന്ന് ജില്ല മജിസ്ട്രേറ്റ് സംഭവത്തെ ക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതൊയാണ് മകൻെറ വിവാഹം നടത്തിയതെന്ന് മനസിലാക്കിയതോടെ അംബിക ചൗധരിക്കെതിരെ കേസെടുക്കുകയായിരുന്നു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.