Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2020 4:01 AM GMT Updated On
date_range 17 March 2020 4:01 AM GMTആഗോള മഹാമാരിയിൽ മരണം 7000 കടന്നു; കോവിഡ് ബാധിതർ 1,75,536
text_fieldsbookmark_border
റോം: ആഗോള മഹാമാരിയായ കോവിഡ് ബാധയിൽ മരണസംഖ്യ 7,007 ആയി. 1,75,536 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇറ്റലിയിലാണ് ഇപ്പോൾ ഏറ്റവുമധികം പേർ മരിക്കുന്നത്. 2158 പേർ ഇതുവരെ ഇവിടെ മരിച്ചു. 28,000 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 145 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്തു.
യൂറോപ്പിൽ വൈറസ് പടരുന്ന സാഹചര്യത്തിൽ ഫ്രാൻസ് മറ്റു രാജ്യങ്ങളുമായി പങ്കിടുന്ന അതിർത്തികളെല്ലാം അടച്ചു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ അതിർത്തികളെല്ലാം 30 ദിവസത്തേക്ക് അടച്ചിടും.
ഉക്രെയ്നിലെ പൊതു ഗതാഗത സംവിധാനം, റസ്റ്ററൻറുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവ അടച്ചിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story