കോവിഡിലെ പാളിച്ചകളെ പറ്റി മിണ്ടരുത്; കേന്ദ്രത്തിന് വേണ്ടി ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ നീക്കിയത് 100 ലേറെ പോസ്റ്റുകൾ
text_fieldsന്യൂഡൽഹി: കോവിഡിനെതിരെ പോരാടുന്നതിന് പകരം മോദി സർക്കാർ സോഷ്യൽമീഡിയിലെ വിമർശനങ്ങളെ പ്രതിരോധിക്കാനാണ് ശ്രമിക്കുന്നതെന്ന വിമർശനം ശക്തമാകുന്നു.
ഒാക്സിജനും മരുന്നുകളും ലഭിക്കാത്തതിനെ തുടർന്ന് മനുഷ്യർ മരിച്ച് വീഴുേമ്പാഴും രാജ്യം ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുേമ്പാഴുാ സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടുകെട്ടാനാണ് സർക്കാർ സംവിധാനങ്ങൾ ഈ ദുരിത കാലത്തും പ്രവർത്തിക്കുന്നതെന്നാണ് സാമൂഹ്യപ്രവർത്തകരും മാധ്യമങ്ങളും വിമർശിക്കുന്നത്.
ഏപ്രിൽ 23 ന് കേന്ദ്ര സർക്കാർ നൽകിയ നിർദേശപ്രകാരം രാഷ്ട്രീയക്കാർ ചലച്ചിത്ര പ്രവർത്തകർ, സാമൂഹികപ്രവർത്തകൾ എന്നിവരുടെ 50 ട്വീറ്റുകളാണ് ട്വിറ്റർ നീക്കിയത്.
ഈ ആഴ്ച ആദ്യം #ResignModi എന്ന ഹാഷ്‌ടാഗ് കാമ്പയിനെ മണിക്കൂറുകളോം ഫേസ്ബുക്ക് തടഞ്ഞുവെച്ചിരുന്നു. വിമർശനമുയർന്നതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. തെറ്റ് പറ്റിയതാണ് എന്ന് മത്രമായിരുന്നു ഫേസ്ബുക്കിെൻറ വിശദീകരണം. എന്നാൽ അൽഗോരിതത്തിലുണ്ടായ പിഴവാണോ, അതോ ഭരണകൂട നിർദേശ പ്രകാരാം ഫേസ്ബുക്ക് മരവിപ്പിച്ചതാണോ എന്ന നെറ്റിസൺസിെൻറ ചോദ്യത്തോട് ഫേസ്ബുക്കിെൻറ പോളിസി കമ്മ്യൂണിക്കേഷൻ ഡയറക്ടർ ആൻഡി സ്റ്റോൺ ഇനിയും മറുപടി പ്രതികരിച്ചിട്ടില്ല.
എന്നാൽ ഫേസ്ബുക്കിന് ചില സന്ദർഭങ്ങളിൽ മാത്രം ഉണ്ടാകുന്ന 'തെറ്റ്' ശരിക്കും വിചിത്രമാണെന്നാണ് ബസ്ഫീഡിലെ മാധ്യമ പ്രവർത്തകൻ റയാൻ മാക് പരിഹസിച്ചത്.
ഫേസ്ബുക്കിെൻറ വിശദീകരണങ്ങളെ ആരും മാനിക്കുന്നില്ലെന്നും മോദി സർക്കാറിന് വേണ്ടി പലപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകളെ ഫേസ്ബുക്ക് മരവിപ്പച്ച ചരിത്രവും നെറ്റിസൺസ് ഓർമിപ്പിക്കുന്നു. കർഷക പ്രക്ഷോഭം, പൗര ഭേദഗതി നിയമം, കശ്മീരിലെ ആർട്ടിക്കിൾ 370 നെതിരെയുള്ള പ്രതിഷേധം തുടങ്ങിയ കാലയളവിലെല്ലാം ഫേസ്ബുക്കിെൻറ നടപടികൾ എന്തായിരുന്നുവെന്ന് ഓർമിപ്പിച്ചാണ് നെറ്റിസൻസ് വിമർശിക്കുന്നത്.
കോവിഡ് വ്യാപകമായതിന് പിന്നാലെ ഫീഡുകളിൽ നിറഞ്ഞ വ്യാജ വാർത്തകളാണ് നീക്കിയതെന്നാണ് ട്വിറ്ററും കേന്ദ്രവും അവകാശപ്പെടുന്നത്. എന്നാൽ അടിച്ചമർത്താനും ഭയപ്പെടുത്താനുമുള്ള നടപടികളാണിതെന്നാണ് നെറ്റിസൺസ് വിലയിരുത്തുന്നത്. അതിന് ട്വിറ്റർ ഭരണകൂടത്തിനൊപ്പം നിന്നുവെന്നും അവർ വിമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.