മഹാരാഷ്ട്രയിലെ ഇസ്ലാംപുർ പട്ടണം കോവിഡ്മുക്തിയിലേക്ക്
text_fieldsമുംബൈ: അച്ചടക്കത്തോടെ കോവിഡിനെ നേരിട്ട് മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിെല ഇസ് ലാംപുർ പട്ടണം രോഗമുക്തിയിലേക്ക്. ഉംറ കഴിഞ്ഞ് മാർച്ച് 18ന് തിരിച്ചെത്തിയവരും കു ടുംബാംഗങ്ങളും പുണെയിൽനിന്ന് വന്നയാളുമടക്കം 25 പേർക്കാണ് ഇവിടെ േരാഗം ബാധിച്ചത്.
വെള്ളിയാഴ്ചയോടെ ഇവർ രോഗമുക്തരായി ആശുപത്രിവിടുമ്പോൾ മന്ത്രി ജയന്ത് പാട്ടീലിനും മുംബൈയിൽനിന്ന് എത്തിയ ജെ.ജെ മെഡിക്കൽ കോളജ് ഡീൻ പല്ലവി സപ്ലെയുടെ നേതൃത്വത്തിെല ഡോക്ടർമാരുടെ സംഘത്തിനും ആശ്വാസം. രോഗബാധിതർ വിവാഹത്തിൽ പങ്കെടുത്തത് സമൂഹ വ്യാപാനത്തിന് വഴിവെക്കുമെന്ന ഭീതിയിലായിരുന്നു നാട്.
രോഗം കണ്ട പ്രദേശം ഒരു കിലോമീറ്റർ ചുറ്റളവ് അടച്ചുപൂട്ടിയും സമൂഹ വ്യാപന സാധ്യത മേഖല കണ്ടെത്തി നിരീക്ഷണമേർപ്പെടുത്തിയും എല്ലാ ദിവസവും പരിശോധനകൾ നടത്തിയും എല്ലാ വീടുകളും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചും ലക്ഷ്യം നേടുകയായിരുന്നു. കേരളവും രാജസ്ഥാനിലെ ഭിൽവാരയുമായിരുന്നു ഇസ്ലാംപുരിനു മാതൃക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.