രാജ്യത്ത് കോവിഡ് ബാധിതർ 321; കൂടുതൽ മഹാരാഷ്ട്രയിലും കേരളത്തിലും
text_fieldsന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 321 ആയി. മഹാരാഷ്ട്ര (64), കേരളം (52) എന്നിവിടങ്ങളിലാണ് കൂടുതൽ കോവിഡ് കേ സുകൾ റിപ്പോർട്ട് ചെയ്തത്.
ഡൽഹി (26), ഉത്തർപ്രദേശ് (24), രാജസ്ഥാൻ (23), തെലങ്കാന (21), കർണാടക (19) എന്നിങ്ങനെയാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.
രാജ്യത്ത് കോവിഡ് ടെസ്റ്റിനായി 111 ലബോറട്ടറികൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങിയെന്ന് ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി അറിയിച്ചു.
22 സംസ്ഥാനങ്ങളിലാണ് ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 39 പേർ വിദേശികളാണ്. നേരത്തേ, പഞ്ചാബ്, മഹാരാഷ്ട്ര, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് രാജ്യ തലസ്ഥാനത്തടക്കം കർശന നിയന്ത്രണമാണ് ഏർപ്പെടുത്തത്. ആൾക്കൂട്ടത്തിന് കർശന നിയന്ത്രണ ഏർപ്പെടുത്തും. സ്കൂളുകൾ, കോളജുകൾ, തിയറ്ററുകൾ, മാളുകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളെല്ലാം അടച്ചിടാൻ നിർദേശം നൽകി.
രാജസ്ഥാനിൽ അഞ്ചുപേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ബിൽവാരയിലെ ആശുപത്രിയിലെ ഡോക്ടർക്കും അവിടത്തെ മറ്റു ജീവനക്കാർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. പഞ്ചാബിൽ ഒരാൾക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
ഗുജറാത്തിലെ വഡോദരയിൽ 52 കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ശ്രീലങ്കയിൽ നിന്നും മടങ്ങിയെത്തിയ ആൾക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഇതുവരെ എട്ടുപേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. മാധ്യപ്രദേശിലെ ജബൽപൂരും കോവിഡ് ബാധ പുതുതായി സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.