Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ രോഗികളെ...

കോവിഡ്​ രോഗികളെ സഹായിക്കാൻ റോബോട്ട്​; പരീക്ഷണവുമായി​ ജയ്പൂർ ആശുപത്രി

text_fields
bookmark_border
കോവിഡ്​ രോഗികളെ സഹായിക്കാൻ റോബോട്ട്​; പരീക്ഷണവുമായി​ ജയ്പൂർ ആശുപത്രി
cancel

ജയ്​പൂർ: കോവിഡ് -19 രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകാൻ റോബോട്ടി​നെ ഉപയോഗിക്കുന്നതിനുള്ള സാധ്യത പരീക്ഷിച്ച്​ ജയ്​പൂരിലെ ആശുപത്രി. ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ജീവനക്കാരെ അണുബാധയിൽ നിന്ന് സംരക്ഷിക്കാനാണ്​ ഈ നീക്കം. ഇത്​ വിജയിച്ചാൽ ആശുപത്രികൾ നേരിടുന്ന വൻ പ്രതിസന്ധിക്ക്​ പരിഹാരമാകുമെന്നാണ്​ പ്രതീക്ഷ.

സവായ് മാൻ സിങ്​ (എസ്.എം.എസ്) സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ച ​റോബോട്ടി​​െൻറ ട്രയൽ നടത്തി. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്കാണ്​​ റോബോട്ട്​ സേവനം നൽകിയത്​. ഇതുസംബന്ധിച്ച്​ വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്​ ഡി.എസ്. മീന പറഞ്ഞു. എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ടെങ്കിലും വൈറസ് ബാധയെ കുറിച്ച്​ ജീവനക്കാർ ആശങ്കയിലാണ്​. ഭക്ഷണവും മരുന്നും നൽകാൻ രോഗികളുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നത്​ ഒഴിവാക്കാൻ റോബോട്ടി​​െൻറ സാന്നിധ്യം സഹായിക്കും -ഡോ. മീന കൂട്ടിച്ചേർത്തു.

ജയ്പൂരിലെ ഒരു സംരംഭകനാണ്​ ബാറ്ററിയിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ നിർമ്മിച്ചത്​. ആശുപത്രിക്ക്​ ഇത്​ സൗജന്യമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jaipursms hospitalIndia News
News Summary - COVID-19: Jaipur hospital begins trial of robot to assist patients
Next Story