ലോക്ഡൗൺ തുടങ്ങുേമ്പാൾ കോവിഡില്ലാ ജില്ലകൾ 419; ഇപ്പോൾ 49 കേന്ദ്രത്തിന് പാളുന്നുവോ?
text_fieldsകോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ അനുദിനം ഉയരുകയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം 11,000 കടന്നിരിക്കുന്നു. ജൂൺ ഒന്ന് മുതൽ ലോക്ഡൗണിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ വലിയ രീതിയിലാണ് ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്.
ഈയൊരു സാഹചര്യത്തിൽ ലോക്ഡൗൺ വീണ്ടും കർശനമാക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുന്നത്. എന്നാൽ, ലോക്ഡൗൺ കൊണ്ട് മാത്രം നിലവിൽ ഇന്ത്യയിലെ പ്രതിസന്ധിയെ മറികടക്കാൻ കഴിയുമോയെന്നതാണ് ഉയരുന്ന ചോദ്യം.
കോവിഡ് 19 വൈറസ് ബാധയോട് വളരെ വൈകി മാത്രം പ്രതികരിച്ച രാജ്യമാണ് ഇന്ത്യയെന്ന വിമർശനങ്ങൾ ശക്തമാണ്. മാർച്ചിൽ വിവിധ രാജ്യങ്ങളിൽ കോവിഡ് പടർന്നു പിടിക്കുേമ്പാഴും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയ ഇന്ത്യയുടെ നടപടിയെ വിമർശിക്കുന്നവർ ഏറെയാണ്. ഇതുമൂലം രോഗബാധിതർ കൂടുതലായി ഇന്ത്യയിലെത്തിയെന്നാണ് വിമർശനം. പിന്നീട് മാർച്ച് 24നാണ് ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ലോക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് പ്രഖ്യാപിക്കുന്നത്.
ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ആരോഗ്യരംഗത്തെ ഉപദേശക സമിതിയുടെ മുൻ ചെയർമാൻ ടി.സുന്ദരൻ പറഞ്ഞു. ലോക്ഡൗൺ തുടങ്ങുേമ്പാൾ ഇന്ത്യയിലെ 419 ജില്ലകളിൽ കോവിഡ് വ്യാപനമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ കോവിഡില്ലാത്ത ജില്ലകളുടെ എണ്ണം 49 ആയി ചുരുങ്ങി.
ഇന്ത്യയെ പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിൽ ലോക്ഡൗൺ ഫലപ്രദമാവില്ലെന്ന് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഗവേഷകൻ ജയപ്രകാശ് മുലിയിൽ സ്ക്രോളിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ലോക്ഡൗൺ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
യു.കെ പോലുള്ള രാജ്യങ്ങളിൽ നിന്ന് കോപ്പിയടിച്ച ലോക്ഡൗണാണ് ഇന്ത്യയിൽ നടപ്പിലാക്കിയതെന്നാണ് വൈറോളജിസ്റ്റായ ജേക്കബ് ജോണിെൻറ വിമർശനം. ലോക്ഡൗണിെൻറ അർഥം പോലും കേന്ദ്രസർക്കാറിന് അറിയില്ലെന്നും കോവിഡ് കേസുകൾ വർധിക്കുേമ്പാഴാണ് ഇന്ത്യയിൽ നിയന്ത്രണങ്ങൾ നീക്കുന്നതെന്നും അദ്ദേഹം വിമർശിക്കുന്നു.
ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനൊപ്പം മാസ്ക് ധരിക്കുന്നതിനെ കുറിച്ചും ജനങ്ങൾക്ക് ബോധവൽക്കരണം നൽകണം. മലിനജലത്തിലുടെ കോളറ പടരുേമ്പാൾ കുടിവെള്ള വിതരണം നിർത്തുകയല്ലല്ലോ ചെയ്യുക. പകരം ശുദ്ധ ജലം ജനങ്ങൾക്ക് ഉറപ്പാക്കുകയാണ് വേണ്ടത്. ഇതുപോലെ കോവിഡിനെ തടയാൻ സമ്പൂർണ നിയന്ത്രണം കൊണ്ടുവരുന്നത് ഫലപ്രദമാവില്ലെന്നും ജേക്കബ് ജോൺ പറഞ്ഞു. കോവിഡ് പടരുന്നത് തടയാൻ സാമൂഹിക അകലം പാലിക്കുന്നതിനേക്കാൾ നല്ലത് മാസ്ക് ധരിക്കുന്നതാണെന്ന പഠനഫലവും ഇതിനൊപ്പം ചേർത്ത് വായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യം വീണ്ടും പൂർണ ലോക്ഡൗണിലേക്ക് പോകാതെ പ്രാദേശികതലത്തിൽ നടപ്പാക്കുകയാവും ഉചിതമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് അധികാരം നൽകണം. എങ്കിൽ മാത്രമേ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിക്കു. അതേസമയം ഇന്ത്യയിലെ ജനങ്ങൾക്ക് കോവിഡിനെ കുറിച്ച് അവബോധം നൽകുന്നതിൽ ലോക്ഡൗൺ സഹായിച്ചിട്ടുണ്ടെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.