ലോക്ഡൗണിൽ കൂടുതൽ ഇളവുകളുമായി യു.പി
text_fieldsലഖ്നൗ: ലോക്ഡൗണിൽ കൂടുതൽ ഇളവുകളുമായി ഉത്തർപ്രദേശ് സർക്കാർ. ലഖ്നൗ, ഗോരഖ്പൂർ, മീററ്റ്, സഹ്റാൻപൂർ എന്നിവ ഒഴികെയുള്ള 71 ജില്ലകളിൽ നിന്ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി. 600 ൽ അധികം ആക്റ്റീവ് കേസുകൾ ഉള്ള ജില്ലകളിലാണ് നിയന്ത്രണങ്ങൾ തുടരുന്നത്.
അതെ സമയം ശനിയും ഞായറും വാരാന്ത്യ ലോക്ഡൗൺ സംസ്ഥാനത്ത് തുടരും. നിയന്ത്രണങ്ങൾ തുടരുന്ന ജില്ലകളിൽ മാറ്റം വേണമോ എന്നതിനെ കുറിച്ച് ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. 36 ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് കേസുകൾ ഒറ്റ അക്കത്തിലേക്കെത്തിയിരുന്നു.
നിലവിൽ സംസ്ഥാനത്ത് 17,900 കൊറോണ കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1165 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പോസിറ്റീവ് നിരക്ക് ഇപ്പോൾ 0.4 ശതമാനമാണ്. ഇതിനൊപ്പം 2 കോടിയിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.