രാജ്യത്ത് 200ഓളം കോവിഡ് ബാധിതർ; ലഖ്നോവിൽ പുതുതായി നാലുപേർക്ക് കൂടി രോഗബാധ
text_fieldsലഖ്നോ: ലഖ്നോവിൽ നാലുപേർക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഉത്തർപ്രദേശിലെ രോഗബാധിത രുടെ എണ്ണം ഒമ്പതായി ഉയർന്നു. യു.പിെയ കൂടാതെ വെള്ളിയാഴ്ച പഞ്ചാബിലും പശ്ചിമ ബംഗാളിലും പുതുതായി രോഗബാധ കണ്ടെത ്തിയിട്ടുണ്ട്.
യു.കെയിൽനിന്നും മടങ്ങിയെത്തില 69കാരിക്കാണ് പഞ്ചാബിലെ മൊഹാലിയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചാബിലെ രോഗബാധിതരുടെ എണ്ണം മൂന്നായി.
പശ്ചിമബംഗാളിൽ വെളളിയാഴ്ച രണ്ടാമത്തെയാൾക്കും േകാവിഡ് ബാധ സ്ഥിരീകരിച്ചു. യു.കെയിൽനിന്നും തിരികെ എത്തിയാൾക്കാണ് രോഗബാധ കണ്ടെത്തിയത്.
രാജ്യത്തെ രോഗബാധിതരുടെ എണ്ണം 200നോട് അടുത്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യാതിർത്തികളെല്ലാം അടച്ചിട്ടു. 65 വയസിന് മുകളിലുള്ളവരോടും 10 താഴെയുള്ള കുട്ടികളോടും പുറത്തിറങ്ങരുതെന്ന കർശന നിർദേശവും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.
കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടർന്ന് രണ്ടാഴ്ചത്തേക്ക് കോടതി അടച്ചിടാൻ ബംഗളൂരുവിലെ അഡ്വേക്കറ്റ്സ് അസോസിയേഷൻ ഹൈകോടതിക്ക് കത്തയച്ചു. രണ്ടാഴ്ചത്തേക്ക് കോടതി അടച്ചിടാൻ ആവശ്യപ്പെട്ട് ഹൈകോടതി ചീഫ് ജസ്റ്റിസിനാണ് കത്തയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.