കോവിഡ്-19 മഹാരാഷ്ട്ര ഗ്രാമങ്ങളിലേക്കും
text_fieldsമുംബൈ: കോവിഡ്-19 മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നതായി ആശങ്ക. ഗ്രാമ ങ്ങളിലും രോഗം സ്ഥിരീകരിച്ചു. സാംഗ്ളിയിലെ ഇസ്ലാംപുരിൽ ഒരു കുടുംബത്തിൽ പെൺകുട് ടിയും രണ്ടു സ്ത്രീകളും ഉൾപ്പെടെ അഞ്ചു പേർക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയി ൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ മുംബൈ, പുണെ നഗരങ്ങളിൽ നാട്ടുജോലിക്കാരായ നിരവധി ഗ്രാമീണരാണ് നാടുകളിലേക്കു മടങ്ങിയത്. ഇവരുടെ എണ്ണം കൂടിയതോടെ സർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
പുണെയിലെ പിംപ്രിചിഞ്ച്വാഡിൽ രോഗം സ്ഥിരീകരിക്കപ്പെട്ട യുവാവിെൻറ സഹതാമസക്കാരൻ ലാത്തൂരിലെ ഗ്രാമത്തിൽ തിരിച്ചെത്തിയത് അധികൃതരെ പ്രതിസന്ധിയിലാക്കി. തിങ്ങിനിറഞ്ഞ ബസിലായിരുന്നു ഇയാളുടെ യാത്ര. രോഗലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ അധികൃതർ ലാത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, മഹാരാഷ്ട്രയിൽ ഒരു മലയാളി അടക്കം 15 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 122 ആയി.
നവിമുംബൈയിലെ കാമോട്ടെയിൽ കഴിയുന്ന മലയാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ ഇദ്ദേഹം സ്വയം ആരോഗ്യ സുരക്ഷാവലയത്തിലായിരുന്നു. കഴിഞ്ഞ ദിവസം നവിമുംബൈയിൽ കഴിയുന്ന ആലപ്പുഴ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങൾക്കുമുമ്പ് മുംബൈയിൽ കോവിഡ് ബാധിച്ച് മരിച്ച 64കാരെൻറ മകൾക്കും രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ നഗരസഭ വിദേശയാത്ര നടത്തിയ 2200 പേരുടെ പട്ടികയുണ്ടാക്കി അവരെ നിരീക്ഷിച്ചുവരുകയാണ്. ഇവരിൽ 400 പേർ സമ്പർക്കവിലക്കിലാണ്. ഇതുവരെ ആരിലും രോഗലക്ഷണം കണ്ടിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.