കോവിഡ് വാർഡിൽ സന്ദർശകരുടെ തിരക്ക്; തോക്കേന്തിയ കാവൽക്കാരുമായി ഡോക്ടർ
text_fieldsഭാഗൽപൂർ: ''കോവിഡ് വാർഡിൽ സന്ദർശകരുടെ തിരക്കാണ്. രോഗികളുടെ സുഖവിവരം അറിയാനും വീട്ടിലുണ്ടാക്കിയ ഭക്ഷണം നൽകാനും മസാജ് ചെയ്തുകൊടുക്കാൻ പോലും അടുത്ത ബന്ധുക്കൾ ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് അകത്തുകയറും. പലരും മാസ്ക് പോലും ധരിക്കാറില്ല. ഡോക്ടർമാർ വഴക്കു പറഞ്ഞാലും ഒരു വാതിലിലൂടെ ഇറങ്ങി മറ്റൊന്നിലൂടെ അകത്തുകയറുന്നവർ. ഐ.സി.യുവിൽ പോലും കയറിയിറങ്ങുന്നു''. ബിഹാറിലെ ഭാഗൽപൂരിൽ ഗംഗാനദിയുടെ തീരത്തുള്ള ആശുപത്രിയിലെ ദുരവസ്ഥയാണ് ഡോ. കുമാർ ഗൗരവ് വിവരിച്ചത്. ജീവനക്കാർ എത്രശ്രമിച്ചിട്ടും അവസ്ഥയിൽ മാറ്റമില്ലാതായതോടെ സുരക്ഷക്കായി തേക്കേന്തിയ രണ്ട് കാവർക്കാരെ ഏർപ്പെടുത്തുകയാണ് കോവിഡ് ഡ്യൂട്ടിയിലുള്ള ഡോ. കുമാർ ഗൗരവ് ചെയ്തത്. രോഗികളുടെ വിവരം അന്വേഷിച്ചെത്തുന്നവരെ തടയാനാണ് കാവൽക്കാർ.
കോവിഡ് ആശുപത്രിയിൽ നിന്നും വൈറസ് പുറത്തേക്ക് പടരാതിരിക്കാൻ പടരുന്നത് തടയാൻ ജീവനക്കാർ ശ്രമിക്കുന്നുവെങ്കിലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഡോക്ടർ വിശദീകരിക്കുന്നു. സഹപ്രവറത്തകർ ഏറ്റെടുക്കാൻ വിസമ്മതിച്ച ദൗത്യമാണ് ജവഹൽലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രിയിലെ അധ്യാപകനും കൺസൾറ്റൻറ് സൈക്യാട്രിസ്റ്റുമായ ഡോ. കുമാർ ഗൗരവ് ഏറ്റെടുത്തിട്ടുള്ളത്. .
"അകത്തുകയറുന്നത് തടഞ്ഞാൽ അവർക്ക് ദേഷ്യം വരുന്നു, രോഗികൾക്ക് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം നൽകാൻ കൊണ്ടുവരുന്നു. ജീവനക്കാരുടെ കണ്ണ് തെറ്റിയാൽ അടുത്തിരുന്ന് ഭക്ഷണം നൽകുകയും മസാജ് ചെയ്ത് കൊടുക്കുകയും ചെയ്യുന്നു. മാത്രമല്ല അവർ നമ്മുടെ ഐ.സി.യു.കളിൽ പോലും കയറി വൈറസ്ബാധ സമൂഹത്തിലെ മറ്റ് ആളുകളിലേക്ക് കൂടി എത്തിക്കുന്നു.
ഇത് മൺസൂൺ കാലമാണ്. സന്ദർശകർക്കൊപ്പം ഈർപ്പം അസഹനീയമായ അളവിൽ എത്തുന്നുണ്ട്. ആശുപത്രിയിൽ എയർകണ്ടീഷണറുകൾ പ്രവർത്തിക്കുന്നില്ല. ചിലരുടെ ബന്ധുക്കൾ ഹാൻഡ് ഫാനുകളും മറ്റുകൊണ്ടുവന്ന് പ്രവർത്തിപ്പിക്കുന്നതും അണുബാധ വർധിപ്പിക്കുന്നു. നിരവധി നഴ്സിങ് ജീവനക്കാർക്കും ഡോക്ടർമാർക്കും കോവിഡ് ബാധയുണ്ടായി. ഇവിടെ വിദഗ്ധ ചികിത്സ ലഭിക്കണമെങ്കിൽ 200 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണം- ബിഹാറിലെ ഗ്രാമപ്രദേശങ്ങളിലെ മോശം അടിസ്ഥാനസൗകര്യങ്ങളാണ് സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിനും മരണത്തിനും കാരണമാകുന്നതെന്നും ഡോ.കുമാർ പറയുന്നു.
ജൂണിൽ കോവിഡ് അതിവ്യാപനമുണ്ടായപ്പോൾ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്കും ചികിത്സ നൽകണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാൽ അതിനുതകുന്ന ഒരു സൗകര്യവുമില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടുന്നു. ഭഗൽപൂരിലെ ആരോഗ്യസംരക്ഷണ സംവിധാനവും ബീഹാറിലെ മറ്റു പല ഭാഗങ്ങളിലേതുപോലെ തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഐ.സി.യുവിലെ 37 കിടക്കകളിലും രോഗികളുണ്ട്. അവിടെയും ബന്ധുക്കൾ കയറി തറയിൽ പുതപ്പും വിരിച്ച് രോഗിയെ പരിചരിക്കാനിരിക്കുന്നു. കോവിഡ് രോഗികളെ സമ്പർക്കമില്ലാതെ ചികിത്സിക്കുക എന്നത് വെല്ലുവിളിയാവുകയാണ്. അതിലെ വീഴ്ച തടയാൻ തനിക്ക് കഴിയുന്നില്ലെന്ന് ഡോ.കുമാർ പറയുന്നു.
''ആരാണ് കോവിഡ് പോസിറ്റീവ്, ആരാണ് നെഗറ്റീവെന്ന് ഞങ്ങൾക്ക് അറിയില്ല. അവരുടെ എല്ലാം പരിശോധന ഫലം വരുന്നതുവരെ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല. അവർക്കെല്ലാം ചികിത്സ ആവശ്യമാണ്. ഏറ്റവും ദുർബലരായ ജനങ്ങളാണിവിടെയുള്ളത്'' -ഡോക്ടർ വിശദീകരിക്കുന്നു.
നിരവധി മാസങ്ങളായി ജില്ലയിലെ കേസുകൾ ഉയർന്നു കൊണ്ടേയിരിക്കയാണ്. ബിഹാറിൽ ഇതുവരെ 87,000 ത്തിലധികം കോവിഡ് കേസുകളും 465 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.