കോവിഡ്: ബംഗളൂരുവിലെത്തുന്ന യാത്രക്കാരെ ഒരാഴ്ചക്കുശേഷം പരിശോധിക്കും
text_fieldsബംഗളൂരു: ബംഗളൂരുവിലെത്തുന്ന എല്ലാ അന്തർസംസ്ഥാന യാത്രക്കാർക്കും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവിന് പിന്നാലെ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ. സുധാകർ.
ബംഗളൂരുവിലെത്തുന്ന മറ്റു സംസ്ഥാന യാത്രക്കാരെ ഒരാഴ്ചക്കുശേഷം കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഢ് എന്നിവിടങ്ങളിൽനിന്ന് വരുന്ന, ഒരാഴ്ചയിൽ കൂടുതൽ നഗരത്തിൽ തങ്ങുന്നവർക്കാണ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗളൂരുവിലെത്തുന്ന യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് െനഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്. എന്നാൽ, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുെമ്പടുത്ത കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൊണ്ട് കാര്യമായ ഫലമില്ലെന്നാണ് ഇപ്പോൾ ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ.
സർട്ടിഫിക്കറ്റുമായെത്തുന്ന യാത്രക്കാർ കോവിഡ് മുക്തരാണെന്ന് ഉറപ്പിക്കാനാവില്ലെന്നും അതിനാൽ ഒരാഴ്ചക്കുശേഷം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനെമന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അന്തർ സംസ്ഥാന യാത്രക്കാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയെന്നല്ലാതെ ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല.
അതേസമയം, ഒരാഴ്ചക്കുള്ളിൽ ബംഗളൂരുവിലെത്തി മടങ്ങുന്നവർക്കും ബംഗളൂരു ട്രാൻസിറ്റ് പോയൻറായി യാത്ര ചെയ്യുന്നവർക്കും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നുള്ളവർക്കായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയത്.
മാർച്ച് 22 ന് ഇൗ ഉത്തരവ് പുതുക്കി പഞ്ചാബ്, ചണ്ഡിഗഢ് സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി. മാർച്ച് 25ന് മുഴുവൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കും നിയന്ത്രണം ബാധകമാക്കി ഉത്തരവ് പരിഷ്കരിച്ചു.
ഏപ്രിൽ ഒന്നുമുതൽ ഇൗ ഉത്തരവ് നടപ്പാവുമെന്നാണ് അറിയിച്ചതെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം നിലപാട് മയപ്പെടുത്താൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. ബംഗളൂരു നഗരത്തിൽ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 60 ശതമാനവും അന്തര്‍ സംസ്ഥാന യാത്രാ പശ്ചാത്തലമുള്ളവരാണെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.