കോവിഡ് സ്ഥിരീകരിച്ച കുടിയേറ്റ തൊഴിലാളി ആശുപത്രിയിൽ ആത്മഹത്യ ചെയ്തു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ട കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു. അകോള യിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന അസം സ്വദേശിയായ മുപ്പതുകാരനാണ് െഎസൊലേഷൻ വാർഡിൽ വെച്ച് ആത്മഹത്യ ചെയ്ത ത്.
ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ഇയാളുടെ പരിശോധനാ ഫലം വെള്ളിയാഴ്ച രാത്രിയോടെയാണ് പുറത്തുവന്നത്. . കോവിഡ് പോസിറ്റീവാണെന്ന അറിഞ്ഞ യുവാവ് ശനിയാഴ്ച പുലർച്ചെ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പുലർച്ചെ അഞ്ചു മണിയോടെ യുവാവിനെ ഐസൊലേഷൻ വാർഡിലെ വാഷ്‌റൂമിനുള്ളിൽ േബ്ലഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും മരിച്ചു. ആശുപത്രിയിൽ വെച്ച് രോഗി ആത്മഹത്യ ചെയ്തതിൽ പൊലീസ് സ്വമേധയാ കേസെടുത്തു.
അസമിലെ നാഗാവ് ജില്ലയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ യുവാവിനെ ഏപ്രിൽ ഏഴിനാണ് അകോളയിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുറത്തുവന്ന പരിശോധനാഫലത്തിൽ ഇയാളുൾപ്പെടെ ആശുപത്രിയിലുള്ള മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അകോള ജില്ലയിൽ ഇതുവരെ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ശനിയാഴ്ചയോടെ ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 7,447 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 1,666 എണ്ണം മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.