കോവിഡ് രോഗി ബാർബർ ഷോപ്പിൽ പോയി; കോലാറിൽ അതിജാഗ്രത
text_fieldsബംഗളൂരു: കോലാറിൽ കോവിഡ് സ്ഥിരീകരിച്ച രോഗി ബാർബർ ഷോപ്പിൽ പോയതിനെ തുടർന്ന് പ്രദേശത്ത് അതിജാഗ്രത. കോലാറിലെ ബംഗാർപേട്ട് ടൗണിലെ ബാർബർ ഷോപ്പിലാണ് മുടിവെട്ടാൻ പോയത്.
മലേഷ്യയിൽനിന്ന് തിരിച്ചെത്തിയ വ്യക്തി 14 ദിവസത്തെ നിരീക്ഷണ കാലയളവിനുശേഷമാണ് ബാർബർ ഷോപ്പിൽ പോയത്. എന്നാൽ, ഇതിനുശേഷമാണ് ഇയാളുടെ പരിശോധന ഫലം പോസിറ്റിവായത്. തുടർന്ന് ഇയാളെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.
മുൻകരുതൽ നടപടിയുടെ ഭാഗമായി ബാർബർ ഷോപ്പ് സന്ദർശിച്ചവരോട് സ്വയം ആശുപത്രിയിലെത്തി സാമ്പിൾ പരിശോധനക്ക് വിധേയമാകാൻ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർ മേഖലയിൽ മൈക്ക് അനൗൺസ്മെൻറ് ഉൾപ്പെടെ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.