രോഗിയെ കെട്ടിപ്പിടിക്കാമെന്ന് പറഞ്ഞ നേതാവിനെതിരെ കേസ്
text_fieldsലഖ്നോ: ഇന്ത്യയിൽ കോവിഡ്- 19 ഇല്ലെന്നും രോഗിയെ കെട്ടിപ്പിടിക്കാമെന്നും സർക്കാറിെൻറ ബോധവത്കരണ പരിപാടികൾ രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും പ്രസ്താവനയിറക്കിയ സമാജ്വാദി പാർട്ടി നേതാവിനെതിരെ കേസ്. ഉത്തർപ്രദേശിലെ മുൻ എം.പികൂടിയായ രമാകാന്ത് യാദവിനെതിരെയാണ് പൊലീസ് കേസെടുത്തത്.
‘കോവിഡിെൻറ പേരിൽ സർക്കാർ നുണ പ്രചരിപ്പിക്കുകയാണ്. എൻ.ആർ.സി, സി.എ.എ, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് സർക്കാർ ശ്രമം. ജനങ്ങൾ സർക്കാറിനെതിരെ പ്രതിഷേധിക്കാതിരിക്കാൻ വേണ്ടിയാണിത്. കൊറോണ വൈറസ് ഇന്ത്യക്ക് പുറത്തുള്ള രാഷ്ട്രങ്ങളിലെ ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്’. രോഗം ഇന്ത്യയിലില്ല എന്നായിരുന്നു വെള്ളിയാഴ്ച പാർട്ടി ആസ്ഥാനത്ത് യാദവ് പറഞ്ഞത്.
വൈറസ് ബാധിച്ച രോഗിയെ കൊണ്ടുവന്നാൽ കെട്ടിപ്പിടിക്കാൻ തയാറാണെന്നും രമാകാന്ത് യാദവ് പറഞ്ഞിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരായ നിയമത്തിലെയും മറ്റും വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് ഡി.ഐ.ജി സുഭാഷ് ചന്ദ്ര ദുബെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.