ഡൽഹിയിൽ ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന 44പേർക്ക് കോവിഡ്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന 44 കോവിഡ്. 10 ദിവസം മുമ്പ് പ്രദേശത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 18 കോവിഡ് സ്ഥിരീകരിച്ച ഈ വ്യക്തിയിൽ നിന്നുമാണ് കോവിഡ് പകർന്നതെന്നാണ് കരുതുന്നത്.
ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശം അടച്ചുപൂട്ടുകയും ഇവിടെ താമസിക്കുന്ന 175 പേരുടെ സാമ്പിളുകൾ ഏപ്രിൽ 20, 21 തീയതികളിലായി ശേഖരിക്കുകയും ചെയ്തിരുന്നു. 175 സാമ്പിളുകളിൽ 67 പേരുടെ പരിശോധന ഫലം നെഗറ്റീവായി. ഇതിൽ 44 പേർ ഒരു കെട്ടിടത്തിൽ താമസിക്കുന്നവരാണ്. പ്രദേശം മൊത്തം അടച്ചിട്ടിരിക്കുകയാണ്.
ഡൽഹിയിൽ ഇതുവരെ 3,788 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 61 മരണവും ഇവിടെ റിേപ്പാർട്ട് ചെയ്തത്. സംസ്ഥാനത്ത് ജില്ലകളും പ്രദേശങ്ങളും ഉൾപ്പടെ 11 റെഡ് സോണുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.