Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്ര​േദശിൽ കോവിഡ്​...

മധ്യപ്ര​േദശിൽ കോവിഡ്​ രോഗിയായ പ്രതി പൊലീസിനെ കബളിപ്പിച്ച്​ രക്ഷപ്പെട്ടു

text_fields
bookmark_border
prison
cancel
camera_altrepresentational image

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ മോഷണ കേസിൽ അറസ്​റ്റിലായ പ്രതി പൊലീസിനെ കബളിപ്പിച്ച്​ രക്ഷപ്പെട്ടു. ഇയാൾക്ക്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയാണ്​ പ്രതി കടന്നുകളഞ്ഞത്​. 

ജൂലൈ അഞ്ചിനാണ്​ പ്രതിയെ തങ്ങൾക്ക്​ കൈമാറി കിട്ടിയതെന്നും അടുത്ത ദിവസം ഇയാളുടെ പരിശോധന ഫലം വന്നപ്പോഴാണ്​ കോവിഡ്​ ബാധിതനാണെന്ന്​ അറിയുന്നതെന്നും പൊലീസ്​ സൂപ്രണ്ട്​  മനോജ്​ സാഹു പറഞ്ഞു. ഉടനെ പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ പ്രവേശിപ്പിക്കാൻ തയാറായില്ല. 

തുടർന്ന്​ തഹസിൽദാർ ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തുകയും പ്രതിയെ മഹാരാജ്​പുർ കോവിഡ്​ സ​െൻററിലേക്ക്​ കൊണ്ടുപോയി. ഇയാൾക്കൊപ്പം രണ്ട്​ പൊലീസുകാരേയും അയച്ചിരുന്നു. ഇതിനിടെ പ്രതി പൊലീസുകാരെ കബളിപ്പിച്ച്​ രക്ഷപ്പെടുകയായിരുന്നു. രണ്ട്​ പൊലീസുകാരേയും സസ്​പെൻഡ്​ ചെയ്​തതായി പൊലീസ്​ സൂപ്രണ്ട്​ അറിയിച്ചു. 

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കനുസരിച്ച്​ മധ്യപ്രദേശിൽ 15,284 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 11,579 പേർ രോഗമുക്തി നേടിയപ്പോൾ 617 പേർക്ക് ജീവൻ നഷ്​ടമായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gwaliorpolice custodymalayalam newsindia newscovid 19
News Summary - COVID-19 positive theft accused escapes from police custody in MP's Gwalior -india news
Next Story