കോവിഡ് പോസിറ്റിവിറ്റി നിരക്ക് 23.5 %; എന്നിട്ടും മഹാരാഷ്ട്രയിൽ 95 ശതമാനം ആശുപത്രി കിടക്കളും ഒഴിഞ്ഞുകിടക്കുന്നു - ആരോഗ്യമന്ത്രി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 പോസിറ്റിവിറ്റി നിരക്ക് 23.5 ശതമാനമായിട്ടും സംസ്ഥാനത്തെ 95 ശതമാനം ആശുപത്രികളിലും കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചു. ഇതുവരെ നാല് മുതൽ അഞ്ച് ശതമാനം ആളുകളെ മാത്രമാണ് ചികിത്സയ്ക്കായി ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
റായ്ഗഡ്, പൂനെ, നാസിക്, നന്ദേഡ് തുടങ്ങിയ ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. വ്യാഴാഴ്ച നാസിക്കിൽ 2,417 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു, അതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 4,41,495 ആയി. കുറഞ്ഞത് 1,691 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു, അതിനിശട രണ്ട് പേർ അണുബാധ മൂലം മരിക്കുകയും ചെയ്തു.
മുംബൈയിൽ 5,708 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തിെൻറ സാമ്പത്തിക തലസ്ഥാനത്തെ മൊത്തത്തിലുള്ള സജീവ കേസുകൾ 22,103 ആണ്. 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.15,440 പേർ രോഗമുക്തരായി.
മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, കേരളം, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് 19 കേസുകളുടെ എണ്ണം വർധിക്കുന്നതിന്റെ കാര്യത്തിൽ ഏറ്റവും ആശങ്കാജനകമായ സംസ്ഥാനങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കൊറോണ വൈറസ് കേസുകളുടെ ഇപ്പോഴത്തെ കുതിച്ചുചാട്ടം വാക്സിനുകളുടെ ഉയർന്ന ഉപയോഗം മൂലം ഗുരുതരമായ രോഗങ്ങളും മരണങ്ങളും ഉണ്ടാക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു. വാക്സിൻ ഉപയോഗപ്രദമാണെന്നും രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇപ്പോൾ മരണങ്ങൾ ഗണ്യമായി കുറഞ്ഞതായും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേധാവി ഡോ. ബൽറാം ഭാർഗവ മാധ്യമങ്ങളോട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.