കോവിഡിന്‍റെ രണ്ടാം തരംഗം: രാജ്യത്തെ കൂടുതൽ പേർ ദരിദ്രരാകും
text_fieldsകോവിഡിന്‍റെ രണ്ടാം തരംഗം അതിരൂക്ഷമായി ഇന്ത്യയിൽ തുടരുകയാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രണ്ട് ലക്ഷത്തിന് മുകളിലാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗികൾ. കോവിഡിന്‍റെ രണ്ടാം തരംഗം കൂടി എത്തിയതോടെ രാജ്യത്ത് കൂടുതൽ ജനങ്ങൾ പട്ടിണിയിലേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് മൂലം കഴിഞ്ഞ വർഷം 32 മില്യൺ ആളുകൾ പട്ടിണിയിലായെന്നാണ് കണക്കുകൾ. ആഗോളതലത്തിൽ മധ്യവർഗക്കാരായിരുന്ന 52 മില്യൺ ആളുകൾ ദാരിദ്ര്യത്തിലേക്ക് പോയിരുന്നു.
പതിറ്റാണ്ടുകൾ കൊണ്ട് ഇന്ത്യയുണ്ടാക്കിയ പുരോഗതിയെയാണ് കോവിഡ് തകർത്തെറിഞ്ഞത്. ഘടനാപരമായ പ്രശ്നങ്ങളിൽ ഉഴറുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് മേലുള്ള കനത്ത പ്രഹരമായിരുന്നു കോവിഡ് മഹാമാരി. കോവിഡ് തുടരുന്നടുത്തോളം സമയം അത് കടുത്ത തിരിച്ചടിയുണ്ടാക്കുക രാജ്യത്തെ മധ്യവർഗത്തിനാവുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
കോവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടായപ്പോൾ കഴിഞ്ഞ വർഷത്തെ പോലെ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി സർക്കാർ തയാറയിട്ടില്ല. സമ്പദ്വ്യവസ്ഥക്ക് ഇനിയുമൊരു ലോക്ഡൗൺ താങ്ങാൻ കഴിയില്ലെന്ന ബോധ്യത്തിൽ നിന്നാവണം ഭരണാധികാരികളുടെ പിന്മാറ്റം. പക്ഷേ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങളും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുക ഇന്ത്യൻ മധ്യവർഗത്തിനാവും. കോവിഡ് പ്രതിരോധം ഫലപ്രദമാണെന്നാണ് മോദി സർക്കാർ അവകാശപ്പെടുന്നതെങ്കിലും വാക്സിൻ ക്ഷാമം ഉൾപ്പടെ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
കോവിഡ് പ്രതിസന്ധി ഇന്ത്യൻ മധ്യവർഗത്തെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നതിൽ തർക്കമില്ല. ഇനി പന്ത് കേന്ദ്രസർക്കാറിന്‍റെ കോർട്ടിലാണ്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയിൽ ഉഴുന്ന സാധാരണക്കാരായ ജനങ്ങൾക്കും മധ്യവർഗത്തിനുമായി പ്രത്യേക പാക്കേജ് സർക്കാർ പ്രഖ്യാപിച്ചേ മതിയാകു. കഴിഞ്ഞ തവണത്തെ വായ്പമേള പോലുള്ളവ കൊണ്ട് കോവിഡ് രണ്ടാം തരംഗത്തിൽ നിന്നുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.