ഫെബ്രുവരി ഒന്നു മുതൽ രാജസ്ഥാനിൽ 10,11, 12 ക്ലാസുകളും കോച്ചിങ്ങ് സെന്‍ററുകളും വീണ്ടും തുറക്കും
text_fieldsഫെബ്രുവരി ഒന്നു മുതൽ രാജസ്ഥാനിലെ 10 മുതൽ 12 വരെയുള്ള ക്ലാസുകളും കോച്ചിങ്ങ് സെന്‍ററുകളും വീണ്ടും തുറക്കാന്‍ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. നേരത്തെ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് ഈ മാസം പത്തു മുതൽ എല്ലാ സ്കൂളുകളും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളും അടച്ചിടാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ജനുവരി 30 വരെ ഓൺലൈനായി ക്ലാസ്സുകൾ തുടരാനും സർക്കാർ നിർദ്ദേശിച്ചു.
മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളുടെ പരിശീലനത്തിനായി 1.75 ലക്ഷത്തിലധികം വിദ്യാർത്ഥികൾ കോച്ചിംഗ് സെന്‍ററുകളിൽ താമസിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം ഇവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നേരത്തെ സംശയ നിവാരണത്തിനായി 10 മുതൽ 12 വരെ ക്ലാസുകളിലെ കുത്തിവെപ്പ് എടുത്ത വിദ്യാർത്ഥികൾക്ക് മാത്രമേ അവരുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകളിലും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പോകാൻ നുവാദമുണ്ടായിരുന്നുള്ളു.
6 മുതൽ 9 വരെ ക്ലാസുകൾ ഫെബ്രുവരി 10 മുതൽ പുനരാരംഭിക്കും. കോവിഡിന്റെ മൂന്നാം തരംഗം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടു വരാനാണ് സർക്കാർ പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.