കോവിഡ് രോഗമുക്തി നിരക്ക് വർധിക്കുന്നത് പ്രതീക്ഷ നൽകുന്നു - കേന്ദ്ര ആരോഗ്യമന്ത്രി
text_fields
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ദിനംപ്രതി വർധിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽ ഒമ്പതു ശതമാനമുണ്ടായിരുന്ന രോഗമുക്തി നിരക്ക് 71 ശതമാനമായി. അതേസമയം മരണനിരക്ക് കുറയുന്നുണ്ടെന്നും ഡോ.ഹർഷ വർധൻ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണവും ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 6000 പരിശോധനകളാണ് നടത്തിയിരുന്നതെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിനം എട്ട് ലക്ഷത്തോളം ടെസ്റ്റുകളാണ് നടത്തിയത്. രണ്ടു മാസങ്ങൾക്കുള്ളിൽ രാജ്യത്തെ സ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി ഉയർന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിെൻറ ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡ് രോഗബാധയെ തുടർന്ന് 48,040 പേർക്കാണ് ജീവൻ നഷ്ടമായത്. രാജ്യത്തെ മരണനിരക്ക് 1.95 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 17,51,555 പേർ രോഗമുക്തി നേടി. 6,61,595 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.