Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ 11 മരണം;...

തമിഴ്​നാട്ടിൽ 11 മരണം; 1162 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
തമിഴ്​നാട്ടിൽ 11 മരണം; 1162 പേർക്ക്​ കൂടി കോവിഡ്​
cancel

ചെന്നൈ: തമിഴ്​നാട്ടിൽ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ 11 പേർ മരിച്ച​ു. 1162 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചതായും സംസ്​ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 23,495 ഉം മരിച്ചവരുടെ എണ്ണം 176ഉം ആയി.

രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗികളുള്ള രണ്ടാമത്തെ സംസ്​ഥാനമാണ്​ തമിഴ്​നാട്​. 67,655 രോഗികളുള്ള മഹാരാഷ്​ട്രയാണ്​ ഒന്നാം സ്​ഥാനത്ത്​. ഇവി​െട 2,286 പേരാണ്​ ഇതിനകം മരിച്ചത്​.

19,844 പേർക്ക്​ രോഗം സ്​ഥിരീകരിച്ച ഡൽഹിയും 16,794 രോഗികളുള്ള ഗുജറാത്തുമാണ്​ മൂന്നും നാലും സ്​ഥാനങ്ങളിലുള്ളത്​. ഡൽഹിയിൽ 473 പേരും ഗുജറാത്തിൽ 1,038 പേരും ഇതുവ​രെ മരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​​െൻറ കണക്കനുസരിച്ച് 8,392 പേർക്കാണ്​ 24 മണിക്കൂറിനിടെ രോഗം സ്​ഥിരീകരിച്ചത്​. ഇതോ​ടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,90,535 ആയി. 5,394 കോവിഡ്​ മരണങ്ങളാണ്​ രാജ്യത്ത്​ ഇതുവരെ റിപ്പോർട്ട്​ ചെയ്​തത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstamilnadIndia Newscovid 19
News Summary - covid 19 tamilnadu updates
Next Story