ഉത്തരാഖണ്ഡിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
text_fieldsഡെറാഡൂൺ: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡിൽ പ്രവേശിക്കാൻ ആൻറിജൻ പരിശോധന ഫലം നിർബന്ധം. ഒരാഴ്ചയായി ഡെറാഡൂണിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായതിനെ തുടർന്നാണ് തീരുമാനം.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഉത്തരാഖണ്ഡിൽ പ്രവേശിക്കുന്നവരെ നിരീക്ഷിക്കുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന പൊലീസുകാരോട് മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുവരുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകി.
ശൈത്യകാലത്ത് വിനോദസഞ്ചാരികളുടെ ഒഴുക്ക് സംസ്ഥാനത്തേക്ക് ഉണ്ടാകുമെന്നതിനാലാണ് നിരീക്ഷണം ശക്തമാക്കിയത്. ഉത്തരാഖണ്ഡിൽ പ്രവേശിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും േശഖരിക്കാൻ നിർദേശം നൽകിയതായി ഡെറാഡൂൺ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അരുൺ മോഹൻ ജോഷി പറഞ്ഞു. രോഗബാധിതർ ഏറ്റവും കൂടുതലുള്ള ഡൽഹിയിൽ നിന്നും മറ്റും വരുന്നവരെ ആൻറിജൻ പരിശോധന ഫലം നെഗറ്റീവാണെങ്കിൽ മാത്രമേ പ്രവേശിപ്പിക്കുവെന്നും അദ്ദേഹം പറഞ്ഞു.
ഡെറാഡൂണിൽ നവംബർ 29 മുതൽ ഒരാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങൾ മാത്രമേ പ്രവർത്തിക്കൂ. നിലവിൽ സംസ്ഥാനത്ത് 4812പേരാണ് ചികിത്സയിൽ. 67,514 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.