കോവിഡ് മൂന്നാംതരംഗം ഒക്ടോബറോടെ പാരമ്യത്തിലെത്തും; രണ്ടാംതരംഗത്തിലെ പകുതിയോളം കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19െൻറ മൂന്നാംതരംഗം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്ന് വിദഗ്ധർ. മൂന്നാംതരംഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ടാംതരംഗത്തിൽ റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകളുടെ പകുതിയോളം റിപ്പോർട്ട് ചെയ്തേക്കാമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്ത് മൂന്നാംതരംഗത്തിെൻറ ആശങ്ക പടരുന്നതിനിടെയാണ് സർക്കാർ വിദഗ്ധ സമിതിയുടെ പ്രതികരണം.
മൂന്നാംതരംഗത്തിൽ കൊറോണ വൈറസിെൻറ വകഭേദമാണ് പടർന്നുപിടിക്കുന്നതെങ്കിൽ രോഗവ്യാപനം വേഗത്തിലാകുമെന്നും കോവിഡ് 19െൻറ വ്യാപനത്തെക്കുറിച്ച് ഗണിതശാസ്ത്രപരമായ വിശകലനങ്ങൾ നടത്തുന്ന സൂത്ര മോഡലിൽ അംഗമായ മനീന്ദ്ര അഗർവാൾ പറഞ്ഞു.
രോഗപ്രതിരോധ ശേഷി, വാക്സിനേഷെൻറ ഫലപ്രാപ്തി, വൈറസ് വകഭേദത്തിനുള്ള സാധ്യത തുടങ്ങിയവ കണക്കിലെടുത്താണ് മൂന്നാംതരംഗത്തിെൻറ പ്രവചനമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
മൂന്നാംതരംഗത്തിൽ പ്രതിദിനം ഒന്നരലക്ഷം മുതൽ രണ്ടുലക്ഷം വരെ പ്രതിദിന കേസുകൾ ഉയരാം. മേയ് മാസത്തിൽ രണ്ടാംതരംഗം ഏറ്റവും ഉയർന്ന നിരക്കിലെത്തിയപ്പോൾ ഇതിെൻറ ഇരട്ടിയായിരുന്നു റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം. രണ്ടാംതരംഗത്തിൽ രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ആശുപത്രിയിലേക്ക് രോഗികളുടെ ഒഴുക്കുണ്ടാകുകയും ദിവസേന ആയിരത്തോളം പേർ മരിക്കുകയും ചെയ്തിരുന്നുവെന്നും മനീന്ദ്ര അഗർവാൾ പറഞ്ഞു.
ഒരു പുതിയ വകഭേദം കണ്ടെത്തിയാൽ മൂന്നാം തരംഗം വേഗത്തിലാകും. എങ്കിലും അവ രണ്ടാംതരംഗത്തിെൻറ പകുതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂന്നാംതരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവായിരിക്കുമെന്ന് പാനലിലെ മറ്റൊരു അംഗമായ എം. വിദ്യാസാഗർ പറഞ്ഞു. യു.കെയിൽ ജനുവരിയിൽ പ്രതിദിനം 60,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുകയും മരണം 1200ൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ നാലാംതരംഗത്തിൽ ഇത് 20,000കേസുകളും 14 മരണവുമായി കുറഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.കെയിൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുറക്കുന്നതിന് വാക്സിനേഷൻ ഒരു പ്രധാന പങ്കുവഹിച്ചു. രാജ്യത്തെ വാക്സിനേഷെൻറ പങ്കും മൂന്നാംതരംഗത്തെ വിലയിരുത്തുേമ്പാൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.