നിസാമുദ്ദീൻ സന്ദർശിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ അടക്കം മൂന്നു പേർ നിരീക്ഷണത്തിൽ
text_fieldsന്യൂഡൽഹി: ഡൽഹി നിസാമുദ്ദീൻ മേഖലയിൽ സന്ദർശനം നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥൻ അടക്കം മൂന്നു പേരും അവരുടെ കുടുംബങ ്ങളും നിരീക്ഷണത്തിൽ. എയർമാനായ ഉദ്യോഗസ്ഥൻ മുൻകരുതൽ നിരീക്ഷണത്തിലും ഇയാളുമായി ഇടപഴകിയ മറ്റ് രണ്ട് ഉദ്യോഗസ്ഥർ വീട്ടിൽ നിരീക്ഷണത്തിലും കഴിയുകയാണെന്ന് വ്യോമസേന അറിയിച്ചു.
നിസാമുദ്ദീൻ മർക്കസിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വ്യോമസേന മുൻകരുതൽ നടപടി സ്വീകരിച്ചത്. ഡൽഹി പാലം വ്യോമസേനാ താവളത്തിൽ ക്രിട്ടിക്കൽ 3 വിങ് വിഭാഗത്തിലാണ് എയർമാൻ ജോലി ചെയ്യുന്നത്.
ഫോൺ രേഖകൾ പരിശോധിച്ചതിനെ തുടർന്നാണ് വ്യോമസേനാ ഉദ്യോഗസ്ഥൻ നിസാമുദ്ദീൻ മേഖല സന്ദർശിച്ചതായി ഡൽഹി പൊലീസ് കണ്ടെത്തയിത്. എയർമാനുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ബന്ധപ്പെട്ടവരാണ് മറ്റ് രണ്ടു പേർ. മൂന്ന് ഉദ്യോഗസ്ഥരെയും നിരീക്ഷിച്ചു വരികയാണെന്ന് സേനാ അറിയിച്ചു.
മൂന്നു കരസേനാ ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനിൽ നിന്നെത്തിയ ബന്ധുക്കളുമായി ഇടപഴകിയ സൈനികനാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹി സന്ദർശിച്ച ഡെറാഡൂണിൽ നിന്നുള്ള സൈനികനും കോൽക്കത്തയിൽ നിന്നുള്ള ഡോക്ടർക്കും രോഗം കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.