കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ്
text_fieldsന്യൂഡൽഹി: കേന്ദ്ര ടൂറിസം, കൾച്ചറൽ മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച രാത്രിയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെ രോഗവിവരം പങ്കുവെക്കുകയായിരുന്നു.
താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് പ്രഹ്ലാദ് സിങ് പട്ടേൽ അറിയിച്ചു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഉൾപ്പെടെ നിരവധി മന്ത്രിമാർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പാർലമെൻറ് മൺസൂൺകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ അംഗങ്ങളെയും പരിശോധനക്ക് വിധേയമാക്കി. ആദ്യദിവസം തന്നെ 30 അംഗങ്ങൾ ഉൾപ്പെടെ 50ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച പ്രഹ്ലാദ് സിങ് പാർലമെൻറ് നടപടികളിൽ പങ്കെടുത്തു. വിനോദ സഞ്ചാരവകുപ്പുമായി ബന്ധെപ്പട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.