Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവാക്​സിൻ അനുമതിയിൽ...

കോവാക്​സിൻ അനുമതിയിൽ ആറാഴ്ചക്കകം തീരുമാനമെന്ന്​ ലോകാരോഗ്യസംഘടന

text_fields
bookmark_border
കോവാക്​സിൻ അനുമതിയിൽ ആറാഴ്ചക്കകം തീരുമാനമെന്ന്​ ലോകാരോഗ്യസംഘടന
cancel

ന്യൂഡൽഹി: ഹൈദരാബാദ്​ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭാരത്​ ബയോടെക്​ വികസിപ്പിച്ചെടുത്ത കോവാക്​സിന്​ അനുമതി നൽകുന്ന കാര്യത്തിൽ ആറാഴ്ചക്കകം തീരുമാനമുണ്ടാവുമെന്ന്​ ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്​ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ്​ ഇക്കാര്യം അറിയിച്ചത്​. വാക്​സിന്‍റെ അനുമതിക്ക്​ വേണ്ട രേഖകളെല്ലാം ഭാരത്​ ബയോടെക്​ ലോകാരോഗ്യ സംഘടനയിൽ സമർപ്പിച്ചുവെന്നാണ്​ വിവരം.

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതോടെ കോവാക്​സിന്​ കൂടുതൽ അന്താരാഷ്​ട്ര സ്വീകാര്യത ലഭിക്കും. കോവാക്​സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക്​ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങളിലും ഇളവുണ്ടാകും. പല ലോക രാജ്യങ്ങളും കോവാക്​സിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

കോവാക്​സിന്‍റെ മൂന്നാംഘട്ട പരിശോധനഫലം കഴിഞ്ഞ ദിവസം ഭാരത്​ ബയോടെക്​ പുറത്ത്​ വിട്ടിരുന്നു. വാക്​സിൻ 78 ശതമാനം ഫലപ്രദമാണെന്നാണ്​ കമ്പനി വ്യക്​തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covaxin
News Summary - COVID-19 Vaccine | Decision on Covaxin approval in 4-6 weeks, says WHO Chief Scientist
Next Story