കോവിഡ് വാക്സിൻ: ഇന്ത്യയിൽ കാത്തിരിക്കുന്നത് 600 കോടി ഡോളറിെൻറ വിപണി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുകയാണ്. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ത്യയില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ ഇന്ത്യയിൽ കാത്തിരിക്കുന്നത് 600 കോടി ഡോളറിെൻറ വാക്സിൻ വിപണിയാണെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര ബ്രോക്കറേജ് സ്ഥാപനമായ സാൻഫോര്‍ഡ് സി ബേൺസ്റ്റൈനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കോവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കാത്തിരിക്കുന്നത് 600 കോടി ഡോളറിെൻറ വിപണിയാണത്രേ. 130 കോടി ജനങ്ങളില്‍ 30 ശതമാനം പേര്‍ക്ക് മാത്രമേ സര്‍ക്കാര്‍ സൗജന്യമായി വാക്‌സിന്‍ ലഭ്യമാകുകയുള്ളൂവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബാക്കി മഹാഭൂരിപക്ഷം പേരും പൊതുവിപണിയില്‍ നിന്ന് വില കൊടുത്ത് വാക്സിൻ വാങ്ങേണ്ടിയും വരും.
എന്നാൽ, എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി വാക്സിൻ നല്‍കാന്‍ സർക്കാർ തീരുമാനിച്ചാല്‍ 600 കോടി ഡോളര്‍ അതിന് മാത്രമായി മാറ്റിവെക്കേണ്ടി വന്നേക്കും. ഇത് കേന്ദ്ര സര്‍ക്കാരിൻെറ നിലവിലെ ആരോഗ്യരംഗത്തെ ബജറ്റ് വിഹിതത്തിൽ 100 ശതമാനം വരെ വര്‍ധന കൊണ്ടുവരികയും ചെയ്യും. സർക്കാർ ആശുപത്രികളിൽ ഒരു ഡോസിെൻറ വില ഏകദേശം മൂന്നു ഡോളര്‍ (221.58 ഇന്ത്യൻ രൂപ) വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ അത് ആറ് ഡോളറെങ്കിലും വന്നേക്കും. ഒരു വ്യക്തിക്ക് രണ്ടു ഡോസ് വാക്സിനാണ് വേണ്ടിവരിക.
കൊവിഡ് രോഗകളുടെ ചികിത്സാച്ചെലവ് പൂര്‍ണമായി സര്‍ക്കാരിന് വഹിക്കാൻ കഴിയില്ലെന്നതിനാൽ സ്വകാര്യമേഖലക്കും ചികിത്സ കൈമാറാനിടയുണ്ട്. റഷ്യയും ചൈനയും തങ്ങൾ ഫലപ്രദമായ വാക്സിൻ കണ്ടെത്തിയതായി അവകാശപ്പെടുന്നുണ്ടെങ്കിലും ലോകരാജ്യങ്ങളിൽ പലതും അത് അംഗീകരിച്ചിട്ടില്ല. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങൾ 2021 തുടക്കത്തിലെങ്കിലും വാക്സിൻ വിപണയിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.