വാരണാസിയിൽ കോവിഡ് വാക്സിനെത്തിയത് സൈക്കിളിൽ; മുന്നൊരുക്കത്തിൽ ആശങ്ക
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ വാക്സിൻ വിതരണത്തിന് മുമ്പ് തന്നെ മുന്നൊരുക്കങ്ങളിൽ പിഴവ്. ഡ്രൈ റണിനായി വാരണാസിയിൽ വാക്സിനെത്തിച്ചത് സൈക്കിളിൽ. വാക്സിൻ വിതരണത്തിന് മുമ്പ് നടത്തുന്ന പരീക്ഷണമാണ് ഡ്രൈ റൺ.
ചൗഗാട്ട് എരിയയിലെ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഇവിടേക്ക് കോവിഡ് വാക്സിൻ എത്തിച്ചത് സൈക്കിളിലായിരുന്നു. ഇതിന് അകമ്പടിയായി പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ, വാരണാസിയിലെ അഞ്ച് സ്ഥലത്തേക്കും വാക്സിൻ എത്തിച്ചത് വാനിലായിരുന്നുവെന്നും വനിത ആശുപത്രിയിൽ മാത്രമാണ് സൈക്കിളിൽ കൊണ്ടു വന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.ബി സിങ്ങിന്‍റെ വിശദീകരണം.
നേരത്തെ സംസ്ഥാനത്ത് വാക്സിന്റെ ഡ്രൈ റൺ തിങ്കളാഴ്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ യു.പിയിലെ വിവിധ ജില്ലകളിൽ വാക്സിൻ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.