സ്ഫുട്നിക് അഞ്ച് കോവിഡ് വാക്സിെൻറ പരീക്ഷണം ഇന്ത്യയിൽ നടത്തും; ഡി.സി.ജി.ഐ അനുമതി
text_fieldsന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിൻ സ്ഫുട്നിക് അഞ്ചിെൻറ പരീക്ഷണം ഇന്ത്യയിൽ നടത്താൻ ഡ്രഗ് കൺട്രോളർ ജനറലിെൻറ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പിനാണ് രണ്ടാംഘട്ട പരീക്ഷണം നടത്താൻ അനുമതി നൽകിയത്. നേരത്തെ വാക്സിൻ പരീക്ഷണത്തിന് ഏജൻസി അനുമതി നിഷേധിച്ചിരുന്നു.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാവും വാക്സിൻ പരീക്ഷണം നടത്തുകയെന്ന് ഡോ.റെഡ്ഡി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളിൽ വാക്സിൻ പരീക്ഷണം നടത്തുേമ്പാഴുണ്ടാവുന്ന പ്രശ്നങ്ങളെ കുറിച്ച് ഡി.സി.ജി.ഐ ആശങ്കയറിയിച്ചിരുന്നു.
സ്ഫുട്നിക് അഞ്ച് വാക്സിൻ കുറഞ്ഞ ആളുകളിലാണ് റഷ്യയിൽ പരീക്ഷണം നടത്തിയത്. തുടർന്ന് വാക്സിന് റഷ്യൻ സർക്കാർ പെട്ടെന്ന് തന്നെ അംഗീകാരം നൽകുകയായിരുന്നു. 40,000 പേരിൽ വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണമാണ് ഇപ്പോൾ റഷ്യയിൽ നടക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് വാക്സിൻ പരീക്ഷണം നടത്താൻ റെഡ്ഡി ഗ്രൂപ്പുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് കരാറൊപ്പിട്ടത്. ഇന്ത്യയിൽ സ്ഫുട്നിക് അഞ്ചിെൻറ 100 മില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് റഷ്യയുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.