കോവിഡ്; മൂന്നാംതരംഗം ഒഴിവാക്കാനാകില്ല, രണ്ടാം വ്യാപനത്തിന്‍റെ പരമാവധിയിലേക്ക് കടക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ
text_fieldsന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്‍റെ മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയിെല്ലന്ന് ആരോഗ്യവിദഗ്ധർ. രണ്ടാം തരംഗത്തിന് ശേഷം കോവിഡിന്‍റെ മൂന്നാം വ്യാപനം ഉറപ്പായുമുണ്ടാകുമെന്നും പ്രിൻസിപ്പൽ സയന്‍റിഫിക് ഉപദേഷ്ടാവ് പ്രഫ. കെ. വിജയരാഘവൻ കേന്ദ്രത്തിനെ അറിയിച്ചു.
മൂന്നാംതരംഗം എപ്പോൾ തുടങ്ങുമെേന്നാ, അതിന്‍റെ തോത് എത്രത്തോളമാണെന്നോ പറയാൻ കഴിയില്ല. കൊറോണ വൈറസ് വകഭേദങ്ങളുടെ സ്വഭാവം മാറിവരുന്ന സാഹചര്യത്തിൽ രാജ്യം അത് നേരിടാൻ തയാറായിരിക്കണം. രാജ്യം കോവിഡിനെ നേരിടാൻ ഒരുങ്ങിയിരിക്കണമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
നിലവിൽ വകഭദങ്ങളെ നേരിടാൻ വാക്സിൻ ഫലപ്രദമാണ്. എന്നാൽ ഇനിയും വകഭേദങ്ങളുണ്ടാകുമെന്ന സാഹചര്യത്തിൽ ശാസ്ത്രജ്ഞൻ വാക്സിനുകളിൽ അനിവാര്യ മാറ്റം വരുത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കണം. വൈറസിൽ പ്രതീക്ഷിക്കാവുന്ന എല്ലാ വകഭേദങ്ങളെയും മുൻകൂട്ടി കാണണം. അതിന് അനുസൃതമായി വാക്സിനുകളിലും മാറ്റം വരുത്തികൊണ്ടിരിക്കണം. കോവിഡ് വ്യാപനത്തിന്‍റെ പ്രധാനകാരണങ്ങളിലൊന്ന് ഇത്തരത്തിൽ വകഭേദം വന്ന വൈറസുകളാണെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം വ്യാപനത്തിലെ ആർജിത പ്രതിരോധ ശേഷി ക്ഷയിച്ചു. ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും രോഗം സ്ഥിരീകരിക്കാൻ തുടങ്ങി. പ്രതിരോധ ശേഷി കുറഞ്ഞതും അശ്രദ്ധമായ പെരുമാറ്റവുമാണ് രണ്ടാംതരംഗത്തിലേക്ക് നയിച്ചതിന്‍റെ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ് ഏഴോടെ രാജ്യത്ത് രണ്ടാം തരംഗം ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്ന് കേന്ദ്രസർക്കാറിന്‍റെ മാത്തമാറ്റിക്കൽ മോഡലിങ് വിദഗ്ധരിൽ ഒരാളായ പ്രഫ. എം. വിദ്യാസാഗർ ഇന്ത്യ ടുഡെ ടി.വിയോട് പറഞ്ഞു. മേയ് ഏഴോടെ കോവിഡ് വ്യാപനം പരമാവധിയിലെത്തിയശേഷം ഗ്രാഫ് താഴും. കോവിഡ് കേസുകൾ കുറയും. എന്നാൽ ചില സംസ്ഥാനങ്ങളിൽ ഇവ ശരിയായിരിക്കില്ല. മിക്ക സംസ്ഥാനങ്ങളിലും പല സമയങ്ങളിലായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.