കോവിഡ്: പഞ്ചാബിലെ കേസുകൾ 81 ശതമാനവും യു.കെ വകഭേദം
text_fieldsന്യൂഡൽഹി: വാക്സിനേഷൻ പുരോഗമിക്കുേമ്പാഴും കോവിഡ് കേസുകൾ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തിസ്ഗഢ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന കേസുകളിൽ വർധന. മഹാരാഷ്ട്രയിൽ 24,645 പേർക്കും പഞ്ചാബിൽ 2299 പേർക്കും ഗുജറാത്തിൽ 1640 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.
പഞ്ചാബിലെ പുതിയ രോഗികളിൽ 81 ശതമാനവും യു.കെ വകഭേദമാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. 401 സാമ്പിളാണ് പരിശോധനക്കയച്ചത്. യു.കെ വകഭേദം വന്ന കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വാക്സിൻ കുത്തിവെപ്പിൽ പ്രായപരിധി ഒഴിവാക്കണമെന്നും യുവാക്കൾക്കും നൽകണമെന്നും പ്രധാനമന്ത്രിയോട് അമരീന്ദർ ആവശ്യപ്പെട്ടു.
ഫെബ്രുവരി പകുതിയോടെ ഇന്ത്യയിലെ മൊത്തം സജീവ കേസുകൾ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഇതിനുേശഷമാണ് വീണ്ടും ഉയർന്നുതുടങ്ങിയത്.
രാജ്യത്തെ മൊത്തം സജീവ കേസുകളിൽ 75.15 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. ഇതുവരെ 1,11,81,253 പേർ രോഗമുക്തരായി. 95.67 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 29,785 പേർ രോഗമുക്തരായി. 199 പേരാണ് മരിച്ചത്. യു.കെ, ബ്രസീൽ, ആഫ്രിക്കൻ വകഭേദഗം വന്ന 795 കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.