തമിഴ്നാട് രാജ്ഭവനിൽ 84 പേർക്ക് കോവിഡ്
text_fieldsചെന്നൈ: തമിഴ്നാട് രാജ്ഭവനിൽ സുരക്ഷ, അഗ്നിശമന ഉദ്യോഗസ്ഥർ ഉൾപ്പെടെ 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഗവർണർ മാളികയും പരിസരവും അണുവിമുക്തമാക്കി. പ്രാഥമിക സമ്പർക്കപട്ടികയിൽ ഗവർണർ ബൻവാരിലാൽ പുരോഹിതില്ലെന്ന് രാജ്ഭവൻ കേന്ദ്രങ്ങൾ അറിയിച്ചു.
150ഒാളം ജീവനക്കാരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. രാജ്ഭവനോട് ചേർന്ന ഒാഫിസുകൾ താൽക്കാലികമായി അടച്ചിട്ടു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് അഞ്ച് മന്ത്രിമാർക്കും 14 എം.എൽ.എമാർക്കും കോവിഡ് ബാധിച്ചിരുന്നു.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്ക്കറും കോവിഡ് ടെസ്റ്റിന് വിധേയമായെങ്കിലും നെഗറ്റീവായിരുന്നു ഫലം.
അതേസമയം ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണെൻറ കുടുംബത്തിലെ നാലുപേർക്ക് കോവിഡ് ബാധിച്ചു. ഇവർ ചെന്നൈ കിങ്സ് ആശുപത്രിയിൽ ചികിൽസയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.