കോവിഡ് സെൻററിൽ നിസ്വാർഥ സേവനവുമായി പി.വി. ഉമ്മർ
text_fieldsമഞ്ചേരി: നഗരസഭയുടെ കോവിഡ് കെയർ സെൻററിൽ ആറ് മാസമായി നിസ്വാർഥ സേവനം നടത്തിവരുകയാണ് മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് സ്വദേശി പി.വി. ഉമ്മർ എന്ന 55കാരൻ. മാർച്ച് 13ന് ആരംഭിച്ച നിരീക്ഷണകേന്ദ്രത്തിൽ ഒരു പ്രതിഫലവും കൂടാതെയാണ് ഇദ്ദേഹം കരുതലൊരുക്കുന്നത്.
ഏതുസമയത്തും വിളിച്ചാലും വിളിപ്പുറത്തുണ്ടാകും ഈ ട്രോമാകെയർ വളൻറിയർ. ക്ലീനിങ് മുതൽ യഥാസമയം ഭക്ഷണങ്ങൾ നൽകുകയും ഗർഭിണികൾക്കും പ്രായമായവർക്കും ആവശ്യാനുസരണം ചൂടുവെള്ളം തയാറാക്കിക്കൊടുക്കുന്നതുൾപ്പെടെയുള്ള സേവനം ചാരിതാർഥ്യത്തോടെ നിറവേറ്റുകയാണ് ഇദ്ദേഹം.
നിരീക്ഷണകാലാവധി പൂർത്തിയാക്കി മടങ്ങുന്നവർ ഇദ്ദേഹത്തിെൻറ കരുതലിന് നന്ദിപറഞ്ഞാണ് കേന്ദ്രത്തിൽനിന്ന് യാത്രയാകുന്നത്. സ്വന്തം വീട്ടുകാരെ പോലെയാണ് ഓരോരുത്തരെയും പരിചരിക്കുന്നതെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ആറ് മാസത്തിനിടയിൽ ഇരുനൂറോളം പേരാണ് നഗരസഭയുടെ സെൻററിൽനിന്ന് ക്വാറൻറീൻ പൂർത്തിയാക്കി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.