രാജ്യത്ത് രണ്ടേകാൽ ലക്ഷം കോവിഡ് ബാധിതർ; മരണം 6,363
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രേണ്ടകാൽ ലക്ഷം കടന്നു. 2,26,713 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 6,363 പേർ മരിക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,851 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച 9000 ത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് പതിനായിരത്തിനടുത്ത് കോവിഡ് കേസുകൾ പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച 273 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 48.27 ശതമാനണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ. മരണനിരക്കിൽ 12ാം സ്ഥാനത്തും.
മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതർ. ഡൽഹിയിൽ വ്യാഴാഴ്ച 1,359 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 25,000 കടന്നു. 650 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയിൽ പുതുതായി 2,933 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 77,793 ആയി. 2710 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്. 123 മരണം വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തു.
പശ്ചിമബംഗാളിൽ 283 പേർക്ക് കൂടി രോഗം ബാധിച്ചതോടെ രോഗബാധിതരുടെ എണ്ണം 6,876 ആയി. മരണം 368. തമിഴ്നാട്ടിൽ 1,384 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 27,256 പേർക്ക് ഇതുവരെ തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. മരണം 220.
Latest Videos
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.