കോവിഡ് കേസുകൾ ഉയരുന്നു; ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വെള്ളിയാഴ്ച വെർച്വൽ യോഗം നടത്തും. സംസ്ഥാനങ്ങളിലെ തയാറെടുപ്പുകൾ വിലയിരുത്താനാണ് യോഗം ചേരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,335 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 195 ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 13 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ഡൽഹിയിലെ പ്രതിദിന കോവിഡ് കണക്ക്.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.