കോവിഡ് വർധിക്കുന്നു; ഇന്ദോറിലും മാസ്ക് നിർബന്ധമാക്കി
text_fieldsഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ കോവിഡ് കേസുകൾ വർധിക്കുന്നു. ഇതോടെ മാസ്ക് ധരിക്കുന്നതും കോവിഡ് മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് സർക്കാർ അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി 36 പുതിയ കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. ദിവസേനെ നടക്കുന്ന കോവിഡ് പരിശോധനകളിൽ ആറ് ശതമാനവും പോസിറ്റിവ് ആകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ 58 രോഗികളാണ് ഇന്തോറിൽ ഉള്ളത്.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകൾ രണ്ടാം തവണയും 4,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഞായറാഴ്ച രാവിലെ എട്ടുവരെ 4,270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
നിലവിൽ 24,052 കോവിഡ് ബാധിതർ രാജ്യത്തുണ്ട്. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കേസുകൾ കൂടുതലാണ്. കേരളത്തിൽ കഴിഞ്ഞ ദിവസം 1,465 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.