കോവിഡ് മരണ കാരണം ശരിയായി രേഖപ്പെടുത്തണം –കെ. സുധാകരന്
text_fieldsന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്നുണ്ടായ മരണങ്ങൾക്ക് മരണകാരണം ശരിയായി രേഖപ്പെടുത്തി മരണ സർട്ടിഫിക്കറ്റുകൾ നൽകാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കെ. സുധാകരന് എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു.
കോവിഡ് മരണ കാരണം ശരിയായി രേഖപ്പെടുത്തുന്നതില്‍ ഗുരുതര വീഴ്ചയാണ് കേന്ദ്ര സര്‍ക്കാറിെൻറ ഭാഗത്തുനിന്നുണ്ടായത്. സർക്കാറിെൻറ കോവിഡ് സഹായപദ്ധതികളുടെ പട്ടികയിൽനിന്ന് അർഹരായ പതിനായിരക്കണക്കിന് സാധാരണക്കാർ പുറത്താക്കപ്പെടാൻ ഇത് കാരണമാകുമെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
കോവിഡ് ഇരകൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ് ഈ നടപടി -സുധാകരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.