Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: കൂടുതൽ ഇളവുകൾ...

കോവിഡ്: കൂടുതൽ ഇളവുകൾ വേണമെന്ന് കേന്ദ്രം

text_fields
bookmark_border
Covid India
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കേ​സു​കൾ ഗ​ണ്യ​മാ​യ കു​റ​ഞ്ഞതിനാൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, കാ​യി​ക, വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കും അ​ക്കാ​ദ​മി​ക പ​രി​പാ​ടി​ക​ൾ​ക്കും രാ​ത്രി​കാ​ല ക​ർ​ഫ്യൂ​വി​ലും ഇ​ള​വു​വ​രു​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​​ത്തി​ന്റെ ആ​വ​ശ്യം.

ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ച്ച് മാ​സ​ത്തേ​ക്കു​ള്ള കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ള​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ഠി​ച്ചായി​രി​ക്ക​ണം ഇ​ള​വു​ക​ൾ തീരുമാനി​ക്കേ​ണ്ട​ത്. സ്കൂ​ൾ, കോ​ള​ജ്, സി​നി​മ തി​യ​റ്റ​ർ, ജിം, ​സ്പാ, പൊ​തു​ഗ​താ​ഗ​തം, ഹോ​ട്ട​ൽ, റ​സ്റ്റ​റ​ൻ​റ്, ബാ​ർ, ഷോ​പ്പി​ങ് കോം​പ്ല​ക്സ്, മാ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലും കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ നി​ർ​ദേ​ശ​ിക്കുന്നു.

മാ​സ്ക് ധ​രി​ക്ക​ലും സാ​മൂ​ഹി​ക അ​ക​ല​വും ശു​ചി​ത്വ​വും നി​ർ​ബ​ന്ധ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്ക് അ​യ​ച്ച നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid indiacovid 19
News Summary - Covid: Center Govt wants more concessions
Next Story