കോവിഡ്: അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം പാടില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ടെസ്റ്റ്- ട്രാക്ക് - ട്രീറ്റ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന സംസ്ഥാന കേന്ദ്ര ഭരണപ്രദേശങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
70 ശതമാനത്തിലേറെ ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ ഉറപ്പാക്കുക, സമ്പർക്കത്തിൽ വന്നവരെ എത്രയും വേഗം കണ്ടെത്തി ക്വാറൻറീൻ ചെയ്യുക തുടങ്ങി ഇതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.
ഇവ ഏപ്രിൽ ഒന്നുമുതൽ നിലവിൽവരും. 30 വരെ പ്രാബല്യത്തിലുണ്ടാകും. അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് ഏപ്രിൽ 30 വരെ നീട്ടി. തെരഞ്ഞെടുക്കപ്പെട്ട റൂട്ടകളിലേക്കുള്ള സർവിസുകൾ തുടരും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള യാത്രകൾക്ക് നിയന്ത്രണം പാടില്ല. യാത്രകൾക്ക് ഇ-പെർമിറ്റ് അടക്കമുള്ള പ്രത്യേക അനുമതികൾ വേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സാഹചര്യത്തിനനുസരിച്ച് ജില്ല, നഗരം, വാർഡ് തുടങ്ങിയവ അടിസ്ഥാനമാക്കി പ്രാദേശിക നിയന്ത്രണങ്ങൾ നടപ്പാക്കാം. പ്രോട്ടോകോൾ പാലിച്ച് കണ്ടെയ്ൻമെൻറ് സോണിന് പുറത്ത് എല്ലാ പ്രവർത്തനങ്ങളും അനുവദനീയമാണ്.
ജോലിസ്ഥലങ്ങളിലും ആൾക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് പ്രോട്ടോകോൾ പാലിക്കുക- ഇവ പാലിക്കാത്തവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണെമന്നും നിർദേശത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.