കോവിഡ്: കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
text_fieldsന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകൾ ഉയർന്നു നിൽക്കുന്ന കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘത്തെ അയക്കാനൊരുങ്ങി കേന്ദ്രം. ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളാണ് കേരളത്തോടൊപ്പം കോവിഡ് വ്യാപനം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങൾ.
ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞദിവസം ഉന്നതതല സംഘത്തെ കേന്ദ്രം അയച്ചിരുന്നു. ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വർധന രേഖപ്പെടുത്തിയതിന് പിന്നാലെ അതിർത്തി സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലും രോഗികളുടെ എണ്ണം വർധിക്കുന്നുണ്ട്.
കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലകളിൽ സംഘം സന്ദർശനം നടത്തും. നിരീക്ഷണം, പരിശോധന, വൈറസ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ, രോഗം സ്ഥിരീകരിച്ചവർക്കുള്ള ചികിത്സ തുടങ്ങി സംസ്ഥാന സർക്കാറുകളുടെ കോവിഡ് പ്രതിരോധനടപടികൾക്ക് പിന്തുണ നൽകുമെന്ന് ഉന്നതതല സംഘത്തെ നിയോഗിച്ച് കേന്ദ്രം വ്യക്തമാക്കി.അതിനിടെ, കോവിഡ് വ്യാപനം ഉയർന്നതോടെ ഗുജറാത്തിലെ അഹ്മദാബാദിൽ ഇന്നലെ രാത്രി ഒമ്പതു മണി മുതൽ രാവിലെ ആറു വരെ കർഫ്യൂ പ്രഖ്യാപിച്ചു.
ഡൽഹി സർക്കാരും കൂടുതൽ നിയന്തണങ്ങൾ നടപ്പാക്കിത്തുടങ്ങി. ഡൽഹി - മുംബൈ ൈഫ്ലറ്റ് സർവിസുകൾ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കോവിഡ് 90 ലക്ഷം കടന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ 90 ലക്ഷം കടന്നു (90,04,365). കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പുതിയ േരാഗികൾ കൂടി ഉണ്ടായതോടെയാണിത്. അസുഖം മാറിയവർ 84.28 ലക്ഷവും പിന്നിട്ടു. 93.6 ശതമാനമാണ് രോഗമുക്തി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിൽ താഴെ തുടരുകയാണ്. ആകെ കോവിഡ് കേസുകളുടെ 4.92 ശതമാനമാണിത്. മരണനിരക്ക് 1.46 ശതമാനത്തിലേക്കും കുറഞ്ഞു. വ്യാഴാഴ്ച 10.83 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ആഗസ്റ്റ് ഏഴിനാണ് രാജ്യത്ത് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നത്. ഒക്ടോബർ 29ന് 80 ലക്ഷവും കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.