കോവിഡ് പ്രതിസന്ധി: പി.എഫിൽനിന്ന് പണം പിൻവലിക്കാൻ അവസരം
text_fieldsന്യൂഡൽഹി: കോവിഡിെൻറ രണ്ടാം തരംഗത്തെ തുടർന്നുള്ള പ്രതിസന്ധി കണക്കിലെടുത്ത് ജീവനക്കാർക്ക് തങ്ങളുടെ പ്രോവിഡൻറ് ഫണ്ട് വിഹിതം പിൻവലിക്കാൻ വീണ്ടും അവസരം. പി.എഫ് വിഹിതത്തിെൻറ 75 ശതമാനമോ അല്ലെങ്കിൽ മൂന്നു മാസത്തെ ശമ്പളമോ (അടിസ്ഥാന ശമ്പളം+ഡി.എ) ഏതാണോ കുറവ് ആ തുകയാണ് പിൻവലിക്കാൻ കഴിയുക. കുറഞ്ഞ തുകക്കും അപേക്ഷിക്കാം.
കോവിഡിനെ തുടർന്നുള്ള അത്യാവശ്യങ്ങൾ നേരിടാൻ കഴിഞ്ഞ വർഷവും സമാനമായി പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ പണം ലഭിച്ചവർക്കും ഇക്കുറി അപേക്ഷിക്കാം. നടപടിക്രമങ്ങൾ നേരത്തേയുള്ളതു തന്നെയാണ്. തിരിച്ചടക്കേണ്ടതില്ലാത്ത അഡ്വാൻസ് എന്ന നിലയിൽ നൽകുന്ന തുക അഞ്ചു കോടിയിലേറെ വരുന്ന പി.എഫ് അംഗങ്ങൾക്ക് ഉപകാരപ്പെടും. 76.31 ലക്ഷം കോവിഡ് –19 അഡ്വാൻസ് അപേക്ഷകളിൽ പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ ഇതുവരെ 18,698.15 കോടി രൂപയാണ് വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.