യു.പി സർക്കാർ േകാവിഡ് മരണകണക്കുകൾ മറച്ചുവെക്കുന്നു; അധികാരത്തിലെത്തിയാൽ ഓഡിറ്റെന്ന് അഖിലേഷ് യാദവ്
text_fieldsലഖ്നോ: ഉത്തർപ്രദേശ് സർക്കാർ േകാവിഡ് മരണങ്ങളുടെ യഥാർഥ കണക്കുകൾ മറച്ചുവെക്കുകയാണെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. യഥാർഥ മരണകണക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്തവർഷം സമാജ്വാദി പാർട്ടിയെ അധികാരത്തിലെത്തിയാൽ മരണ ഓഡിറ്റ് നടത്തുമെന്ന് വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
'കോവിഡ് 19ന്‍റെ യഥാർഥ മരണകണക്കുകൾ വെളിപ്പെടുത്താൻ സർക്കാർ തയാറാകുന്നില്ല. സർക്കാറിന്‍റെ ഔദ്യോഗിക മരണകണക്കിൽ ഉൾപ്പെട്ടവർക്ക് പോലും സർക്കാർ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. സർക്കാർ യഥാർഥത്തിൽ കണക്കുകൾ പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല, കാരണം മറ്റുള്ളവരെ സഹായിക്കാൻ അവർ താൽപര്യപ്പെടാത്തത് കൊണ്ടുതന്നെ' -അഖിലേഷ് യാദവ് പറഞ്ഞു.
ഞങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ മരണ ഓഡിറ്റ് നടത്തും. കോവിഡ് മരണങ്ങൾ മറച്ചുവെച്ച ഓഫിസർമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. മഹാമാരിക്കാലത്ത് യു.പിയിൽ ഒരു സർക്കാരുണ്ടോയെന്ന് തോന്നിയ സമയമുണ്ടായിരുന്നു. ജനങ്ങൾക്ക് ആശുപത്രികളോ കിടക്കകളോ ലഭിച്ചില്ല. ഓക്സിജനും മരുന്നുകൾക്കുമായി ജനങ്ങൾ ഓടിക്കൊണ്ടിരുന്നു. ഈ സമയത്ത് സർക്കാർ ഉണ്ടായിരുേന്നായെന്നുപോലും സംശയിച്ചു -യാദവ് പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പ് ബി.ജെ.പി അട്ടിമറിച്ചതായും അഖിലേഷ് യാദവ് ആരോപിച്ചു. 'തെരഞ്ഞെടുപ്പിൽ ജനങ്ങൾ എസ്.പിക്ക് പിന്തുണ നൽകി. ജില്ല പഞ്ചായത്ത് മെമ്പർമാരായി എസ്.പി സ്ഥാനാർഥികൾ വിജയിച്ചു. ബി.ഡി.സി തെരഞ്ഞെടുപ്പിലും പ്രധാൻ തെരഞ്ഞെടുപ്പിലും വിജയിച്ചു. എന്നാൽ, സർക്കാർ ഭൂരിപക്ഷത്തെ അംഗീകരിക്കാൻ തയാറായില്ല, അവരുടെ താൽപര്യവും. അവർ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു. ജനാധിപത്യത്തിലും ഇത്തരം നാണംകെട്ട പ്രവൃത്തി ബി.ജെ.പിയല്ലാതെ മറ്റാരും ചെയ്തിട്ടില്ല. ഗുണ്ടായിസത്തിന്‍റെ നിലവാരം ചിന്തിക്കാൻ പോലും സാധിക്കുന്നില്ല' -യാദവ് കൂട്ടിച്ചേർത്തു.
ലക്ഷ്മിപുർ ഖേരിയിലെ എസ്.പി സ്ഥാനാർഥിയെ മർദിച്ചതിനെതിരെയും അഖിലേഷ് യാദവ് രംഗത്തെത്തി. സ്ത്രീകൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ചിന്തിക്കാൻ പോലും കഴിയില്ലെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യന്ത്രി യോഗി ആദിത്യനാഥിനെയും യാദവ് വിമർശിച്ചു. ജനാധിപത്യത്തെ വെട്ടിമുറിച്ചശേഷം അവർ മധുര ലഡ്ഡു വിതരണം ചെയ്തു. അയാൾക്ക് യോഗിയാകാൻ കഴിയില്ല. അങ്ങനെയായിരുന്നെങ്കിൽ അദ്ദേഹതിന് ജനങ്ങളെ കഷ്ടപ്പെടുത്താൻ സാധിക്കില്ല. ലക്ഷ്മിപുരിൽ എന്താണ് സംഭവിച്ചതെന്നതിന്‍റെ രേഖകളുണ്ട്. രണ്ടു സഹോദരിമാരെയും ഞാൻ കണ്ടിരുന്നു. എസ്.പി അവർക്ക് എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.