കോവിഡ് മരണം: പുറം നാട്ടിലും മലയാളികൾ ഏറെ
text_fieldsചെന്നൈ: കോവിഡ് മരണനിരക്കിനെച്ചൊല്ലി തമിഴ്നാട്ടിലും വിവാദം കത്തിപ്പടരുന്നു. സംസ്ഥാനത്തെ ആശുപത്രികളിലെ കോവിഡ് രോഗികളുടെ മരണം ഒൗദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്ക് സമർപ്പിക്കാൻ മദ്രാസ് ഹൈകോടതി തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കയാണ്.
2021 ജൂലൈ രണ്ട് വരെ 32,818 മരണം സംഭവിച്ചതായാണ് ഒൗദ്യോഗിക കണക്ക്. എന്നാൽ ഒരു ലക്ഷത്തിലധികം പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. 'അറപ്പോർ ഇയക്കം' എന്ന സന്നദ്ധ സംഘടന നടത്തിയ സർവേയിലാണ് സർക്കാർ കണക്കുകളിലെ തിരിമറി പുറത്തായത്. രണ്ടാം തരംഗത്തിൽ ഇരുപതിനായിരത്തിൽപരം പേർ മരിച്ചതായാണ് സർക്കാർ റിപ്പോർെട്ടങ്കിലും മൂന്നിരട്ടി മരണം സംഭവിച്ചതായാണ് പറയപ്പെടുന്നത്. സംസ്ഥാനത്ത് ഇതുവരെ 25 ലക്ഷത്തോളം പേർക്കാണ് കോവിഡ് ബാധിച്ചത്.
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ കണക്ക് ചെന്നൈയിലെ നോർക്ക റൂട്ട്സ് അധികൃതരുടെ പക്കലുമില്ല.ഒന്നാം തരംഗത്തിെൻറ തുടക്കത്തിൽ നാട്ടിലേക്ക് പോകാൻ താൽപര്യമുള്ള പ്രവാസി മലയാളികളുടെ രജിസ്ട്രേഷൻ നടപടികൾ മാത്രമാണ് ഇവർ സ്വീകരിച്ചത്.
തമിഴ്നാട്ടിൽ ഇതിനകം ഇരുന്നൂറോളം മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാവുമെന്നാണ് കോൺഫെഡറേഷൻ ഒാഫ് തമിഴ്നാട് മലയാളി അസോസിയേഷൻസ്(സി.ടി.എം.എ) ഭാരവാഹികൾ പറയുന്നത്. മരിച്ച മലയാളികളെയെല്ലാം തമിഴ്നാടിെൻറ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിൽ മരിച്ചത് 200ലേറെ മലയാളികൾ
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത് 200ൽ പരം മലയാളികൾ. രണ്ടാം തരംഗത്തിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ചികിത്സയുൾപ്പെടെ സഹായങ്ങൾ നൽകുന്ന മലയാളി കൂട്ടായ്മയായ മഹാ മലയാളി ഹെൽപ് ഡെസ്ക്ക് വൃത്തങ്ങൾ പറഞ്ഞു.
ആദ്യ തരംഗത്തിൽ 65 പേരാണ് മരിച്ചത്. ഇതിൽ ചികിത്സ ലഭിക്കാതെ മരിച്ചവരുമുണ്ട്. വെള്ളിയാഴ്ച വരെ മഹാരാഷ്ട്രയിൽ 60,79,352 പേർക്ക് കോവിഡ് ബാധിക്കുകയും 1,22,353 പേർ മരിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.